കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി, ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി

കോണ്‍ഗ്രസ് സംഘടനാതലത്തില്‍ വന്‍ അഴിച്ചു പണി. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി. ഹരിയാനയുടെ ചുമതലയുണ്ടായിരുന്ന ഗുലാം നബി ആസാദിനു പകരം വിവേക് ബന്‍സാല്‍ തല്‍സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ദിഗ്വിജയ് സിങ്, രാജീവ് ശുക്ല, മാണികം ടാഗോര്‍, പ്രമോദ് തിവാരി, ജയറാം രമേശ്, എച്ച്.കെ. പാട്ടീല്‍, സല്‍മാന്‍ ഖുര്‍ഷിദ്, പവന്‍ ബന്‍സല്‍, ദിനേശ് ഗുണ്ടുറാവു, മനീഷ് ചത്രത്ത്, കുല്‍ജിത് നാഗ്ര എന്നിവരാണ് പ്രവര്‍ത്തകസമിതിയിലെ പുതിയ അംഗങ്ങള്‍.
പാര്‍ട്ടി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയെ കോണ്‍ഗ്രസ് അധ്യക്ഷയ്ക്കുള്ള ആറംഗ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തി.
താരിഖ് അന്‍വറിനാണ് കേരളത്തിന്റെ ചുമതല. പ്രിയങ്ക ഗാന്ധിക്ക് ഉത്തര്‍പ്രദേശിന്റെയും ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രപ്രദേശിന്റെയും ചുമതല തുടരും.
https://www.facebook.com/Malayalivartha


























