ആര്യ സമാജ് നേതാവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്‌നിവേശ് അന്തരിച്ചു

കരള്‍രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ആര്യ സമാജ് നേതാവും ധീരമായ നിലപാടുകളിലൂടെ ശ്രദ്ധേയനുമായ സ്വാമി അഗ്‌നിവേശ് (80) അന്തരിച്ചു. ന്യൂഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസിലായിരുന്നു അന്ത്യം.
ഇന്ന്് വൈകിട്ട് 4 -മണിയ്ക്ക് ഗുരുഗ്രാമിലെ ബെഹല്‍പയിലെ അഗ്‌നിലോക് ആശ്രമത്തില്‍ സംസ്‌കാരം നടത്തും. ഭൗതിക ശരീരം ജന്തര്‍മന്ദിര്‍ റോഡിലെ ഓഫിസില്‍ രാവിലെ പൊതുദര്‍ശനത്തിനു വയ്ക്കും.
1970-ല്‍ സന്യാസം സ്വീകരിച്ച സ്വാമി അഗ്‌നിവേശ് ആന്ധ്രപ്രദേശിലെ ശ്രീകാകുളം സ്വദേശിയാണ്. ആര്യസഭ എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി 1977-ല്‍ ഹരിയാന നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച് വിദ്യാഭ്യാസ മന്ത്രിയായി. അടിമപ്പണിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിവച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി സ്ഥാനം രാജിവച്ചു.
ശബരിമലയില്‍ സ്ത്രീപ്രവേശത്തിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ഇദ്ദേഹം, ബിജെപി രാജ്യത്തിന്റെ മതേതര സ്വഭാവം തകര്‍ക്കുന്നു എന്ന നിലപാടിന്റെ പേരില്‍ പലപ്പോഴും സംഘപരിവാറിന്റെ ആക്രമണത്തിന് ഇരയായി.
https://www.facebook.com/Malayalivartha


























