യുജിസി നെറ്റ് പരീക്ഷ മാറ്റിച്ചു; സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതലാകും, പരീക്ഷാ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും വൈകാതെ ലഭ്യമാകും

ഈ മാസം 16 മുതൽ നടത്താനിരുന്ന യുജിസി നെറ്റ് മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ) അറിയിച്ചു. സെപ്റ്റംബര്‍ 16 മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ സെപ്റ്റംബര്‍ 24 മുതലാകും നടക്കുകയെന്നും എന്‍ ടി എ വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം നേരത്തെ സെപ്റ്റംബര്‍ 16 മുതല്‍ 23 പരീക്ഷകള്‍ നടത്താനായിരുന്നു ഏജന്‍സി തീരുമാനിച്ചിരുന്നത്.
എന്നാൽ ഐ സി എ ആര്‍ പരീക്ഷകളും ഇതേ ദിവസങ്ങളില്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റുന്നതെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കിയത്. പരീക്ഷാ ടൈംടേബിളും അഡ്മിറ്റ് കാര്‍ഡും ugcnet.nta.nic.in എന്ന വെബ്സൈറ്റില്‍ വൈകാതെ തന്നെ ലഭ്യമാക്കും. അധ്യാപക/ ജൂനിയര്‍ റിസേര്‍ച്ച് ഫെലോ യോഗ്യതാ പരീക്ഷയായ നെറ്റ് വര്‍ഷത്തില്‍ രണ്ടുതവണയാണ് നടത്തുന്നത്.
https://www.facebook.com/Malayalivartha