മോദി കര്‍ഷകനെ കരയിപ്പിക്കുന്നു; ജനാധിപത്യം ലജ്ജിക്കുന്നു ;മോദി കര്‍ഷകനെ കരയിപ്പിക്കുന്നു; കേന്ദ്ര സര്‍ക്കാറിെന്റ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
കേന്ദ്ര സര്‍ക്കാറിെന്റ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി സര്‍ക്കാറിെന്റ അഭിമാനം ഭൂമിയില്‍നിന്ന് പൊന്നുവിളയിക്കുന്ന കര്ഷകെന്റ കണ്ണുനീര് വീഴ്ത്തിയതായി രാഹുൽ പറഞ്ഞു.
'നരേന്ദ്രമോദി സര്‍ക്കാറിെന്റ അഭിമാനം ഭൂമിയില്‍നിന്ന് പൊന്നുവിളയിക്കുന്ന കര്ഷകെന്റ കണ്ണുനീര് വീഴ്ത്തി. രാജ്യസഭയില്‍ കാര്‍ഷിക ബില്ലിെന്റ രൂപത്തില്‍ സര്‍ക്കാര്‍ കര്ഷകന് മരണ ഉത്തരവ് പുറപ്പെടുവിച്ചതില്‍ ജനാധിപത്യം ലജ്ജിക്കുന്നു' -രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
കാര്‍ഷിക ബില്ലിനെതിരെ നേരത്തെയും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. കര്‍ഷകര്‍ക്കെതിരായ കറുത്ത നിയമം എന്നായിരുന്നു രാഹുല്‍ ബില്ലിനെ വിശേഷിപ്പിച്ചത്.
ലോക്സഭയില്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച കാര്ഷികോല്പന്ന വ്യാപാര പ്രോത്സാഹന ബില്‍, കര്‍ഷക ശാക്തീകരണ- വിലസ്ഥിരത- കാര്‍ഷിക സേവന ബില്‍ എന്നിവ ഞായറാഴ്ച രാജ്യസഭയും പാസാക്കുകയായിരുന്നു. ബില്‍ അവതരണത്തിനിടെ പ്രതിപക്ഷ പാര്‍ട്ടികൾ പ്രതിഷേധിക്കുകയും ബില്‍ കീറിയെറിയുകയും ചെയ്തിരുന്നു. ശക്തമായ പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിനിടയിലും ശബ്ദവോട്ടോടെയാണ് രാജ്യസഭ ബില്‍ പാസാക്കിയത്.
https://www.facebook.com/Malayalivartha