രാജ്യസഭയില്‍ ഇന്നലെ കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്നതിനിടെ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ കേരളത്തില്‍ നിന്നുളള എം പിമാരായ കെ.കെ രാഗേഷും എളമരം കരീമും ഉള്‍പ്പടെ എട്ട്പേര്‍ക്ക് സസ്പെന്ഷന്
രാജ്യസഭയില്‍ ഇന്നലെ കാര്‍ഷിക ബില്ലുകള്‍ പാസാക്കുന്നതിനിടെ ഉണ്ടായ സംഭവങ്ങളുടെ പേരില്‍ കേരളത്തില്‍ നിന്നുളള എം പിമാരായ കെ.കെ രാഗേഷും എളമരം കരീമും ഉള്‍പ്പടെ എട്ട്പേരെ രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു സസ്പെന്‍ഡുചെയ്തു. ബി ജെ പി അംഗങ്ങളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി.അദ്ധ്യക്ഷവേദിയിലെ മൈക്ക് പിടിച്ചുവലിക്കുകയും സഭയുടെ റൂള്‍ബുക്ക് കീറിയെറിയുകയും ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രയനെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഡെറിക് ഒബ്രയനെ പേരെടുത്ത് പറഞ്ഞാണ് താക്കീതുചെയ്തത്. ഡെറിക്കിനോട് സഭ ചേര്‍ന്നയുടന്‍ തന്നെ പുറത്ത് പോകാന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെടുകയായിരുന്നു. കാര്‍ഷിക ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്നത് മോശം കാര്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. സഞ്ജയ് സിംഗ്, രാജു സതാവ്, റിപ്പുന്‍ ബോര, ദോള സെന്‍, സെയ്ദ് നാസര്‍ ഹുസൈന് എന്നിവരാണ് സസ്പെന്ഷന് ലഭിച്ച മറ്റ് എം പിമാര്‍. ഒരാഴ്ചത്തേക്കാണ് സസ്പെന്ഷന്.
സസ്പെന്ഷന് ലഭിച്ചവര്‍ പുറത്തുപോകാന്‍ വിസമ്മതിച്ച് പ്രതിഷേധിച്ചതോടെ സഭകുറച്ചുസമയം നിറുത്തിവയ്ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha