ഭാര്യയെ മര്‍ദിക്കുന്ന വിഡിയോ വൈറലായപ്പോള്‍ ഡിജിപിയുടെ തൊപ്പി തെറിച്ചു!

മധ്യപ്രദേശ് ഡിജിപിയായ അച്ഛന്‍ അമ്മയെ തല്ലുന്ന വിഡിയോ ഇന്‍കംടാക്‌സിലെ ഡപ്യൂട്ടി കമ്മിഷണറായ മകന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും അയച്ചു കൊടുത്തപ്പോള്‍ നേരിട്ടത് കര്‍ശന നടപടി.
പ്രോസിക്യൂഷന്റെ ചുമതലയുള്ള ഡിജിപിയാണ് 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പുരുഷോത്തം ശര്‍മ. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം പിടിക്കപ്പെട്ടതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്നാണ് ആരോപണം.
എല്ലാ ചുമതലകളില്‍ നിന്നും പുരുഷോത്തം ശര്‍മയെ നീക്കിയതായും നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. എന്നാല്‍, 32 വര്‍ഷമായി ഒപ്പം താമസിക്കുന്ന ഭാര്യയാണെന്നും ഇതു കേവലം കുടുംബ വഴക്കാണെന്നുമുള്ള നിലപാടുമായി പുരുഷോത്തം ശര്‍മ രംഗത്തെത്തി.
ഇക്കാലമത്രയും തന്റെ പണം കൊണ്ട് ഭാര്യ വിദേശയാത്ര ഉള്‍പ്പെടെ ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും താനൊരു പീഡകനായിരുന്നുവെങ്കില്‍ ഇത്രകാലം ഒപ്പം താമസിക്കുമായിരുന്നില്ല എന്നൊക്കെയാണ് അദ്ദേഹത്തിന്റെ ന്യായം.
https://www.facebook.com/Malayalivartha

























