Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

ഇന്ത്യ ഡെൻമാർക്ക് വെർച്വൽ ഉഭയകക്ഷി ഉച്ചകോടിക്കിടെ ചൈനക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി

29 SEPTEMBER 2020 11:51 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ ഡെൻമാർക്ക് വെർച്വൽ ഉഭയകക്ഷി ഉച്ചകോടിക്കിടെയായിരുന്നു മോദി ചൈനക്കെതിരെ പരോക്ഷ വിമർശമുന്നയിച്ചത്.അസംസ്കൃത വസ്തുക്കൾ അടക്കമുള്ളവയ്ക്കായി ഒരു സ്രോതസ്സിനെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണെന്ന് കോവിഡ് 19 കാട്ടിത്തന്നുവെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മാറ്റെ ഫ്രെഡറിക്സനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി വ്യക്തമാക്കി..

 

സപ്ലെ ചെയിൻ വൈവിധ്യവത്കരിക്കുന്നത് സംബന്ധിച്ച് ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചർച്ച നടത്തുകയാണ്. സമാന മനസ്കരായ മറ്റുരാജ്യങ്ങളെയും ഒപ്പംകൂട്ടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർക്കിടയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെയാണ് പ്രധാനമന്ത്രി പേരെടുത്ത് പറയാതെ ചൈനയ്ക്കെതിരെ വിമർശം ഉന്നയിക്കുന്ന സാഹചര്യം ഉണ്ടായത്.ഇന്ത്യ-ഡെൻമാർക്ക് സഹകരണം ശക്തമാക്കാൻ ഉഭയകക്ഷി ചർച്ച വഴിതെളിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം (എംഇഎ) ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് കാറ്റിൽനിന്ന് ഊർജോത്പാദനം നടത്തുന്ന മേഖലയുടെ വളർച്ചയിൽ ഡെൻമാർക്കിനും പങ്കാളിത്തമുണ്ട് എന്ന കാര്യം വ്യക്തമാണ്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള മേഖലകളിലും ഇന്ത്യയും ഡെൻമാർക്കും ഒന്നിച്ചായിരുന്നു പോരാട്ടം നടത്തിയത്.

കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ പങ്കാളികളായി ഡാനിഷ് കമ്പനികളായ എൽ.എം വിൻഡ് അടക്കമുള്ളവ രാജ്യത്ത് നിർമാണ ശാലകൾ തുറക്കാനുള്ള നീക്കത്തിലാണ്. ഡാനിഷ് കമ്പനിയായ മേർസ്കാണ് രാജ്യത്തെ ഷിപ്പിങ് കണ്ടെയ്നറുകളുടെ 19 ശതമാനവും കൈകാര്യംചെയ്യുന്നത്. ഡാൻഫോസ് എന്ന കമ്പനി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർഷിക ഉത്പന്നങ്ങൾ സൂക്ഷിക്കാനുള്ള കോൾഡ് സ്റ്റോറേജുകൾ സ്ഥാപിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചു. ബൗദ്ധിക സ്വത്തവകാശത്തിന്റെ മേഖലയിൽ സാങ്കേതികവിദ്യ കൈമാറുന്നതിനായി വ്യവസായ മന്ത്രാലയം ഡാനിഷ് പേറ്റന്റ് ആൻഡ് ട്രേഡ് മാർക്ക് ഓഫീസുമായി ധാരണാപത്രം ഒപ്പിട്ടുകഴിഞ്ഞുവെന്നും എംഇഎ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗൾഫ് നാടക-, ടെലിവിഷൻ രംഗത്തെ ഇതിഹാസ സാന്നിധ്യവും കലാസാംസ്‌കാരിക മേഖലയിൽ കുവൈത്തിന്റെ അഭിമാനവുമായ നടി ഹയാത്ത് അൽ- ഫഹദ് അന്തരിച്ചു  (24 minutes ago)

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (58 minutes ago)

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (1 hour ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (1 hour ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (1 hour ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (1 hour ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (2 hours ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (2 hours ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (8 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (8 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (8 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

Malayali Vartha Recommends