സിവില്‍ സര്‍വീസ് പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ ; മാറ്റമില്ലെന്ന് യുപിഎസി

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ സിവില്‍ സര്‍വീസ് പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു . കോടതിയുടെ ചോദ്യത്തിന് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് യുപിഎസി മറുപടി . യുപിഎസ്സി പരീക്ഷകള്‍ ഒക്ടോബര്‍ നാലിന് നടക്കും . സുപ്രീം കോടതിയുടെ ചോദ്യത്തിനാണ് പരീക്ഷകള്‍ മാറ്റില്ലയെന്ന് യുപിഎസി അറിയിച്ചത്.ഏകദേശം ആറ് ലക്ഷം പേരായിരുന്നു പ്രിലിമിനറി പരീക്ഷകള്‍ക്കായി തയ്യാറായിരിക്കുന്നത്. യുപിഎസി പരീക്ഷകള്‍ മാറ്റിവയ്ക്കണം എന്ന ആവശ്യവുമായി 20 വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു . ഇവര്‍ കൊറോണ പ്രതിസന്ധിയും ഒപ്പം പ്രളയവും രൂക്ഷമായ സ്ഥലത്തെ വിദ്യാര്‍ത്ഥികളായിരുന്നു.
പരീക്ഷ മാറ്റിവെയ്ക്കാന്‍ യാതൊരു നിര്‍വ്വാഹവുമില്ലെന്നും പരാതി ഞങ്ങള്‍ പരിശോധിച്ചുവെന്നും മെയ് 31 ന് നടക്കേണ്ടിയിരുന്ന പരീക്ഷ ആദ്യം ജൂണിലേക്കും പിന്നീട് ഒക്ടോബറിലേക്കും മാറ്റിയെന്നും അതുകൊണ്ടുതന്നെ ഇനി തീയതി മാറ്റാനാകില്ലെന്നും യുപിഎസി കൗണ്‍സില്‍ നരേഷ് കൗശിക് അറിയിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha

























