Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തവരിൽ മലയാളിയും.. തൊടുപുഴയിലെ ആഭരണക്കടയിലെ സെയില്‍സ്മാനായിരുന്നു.. കൂടുതൽ വിവരങ്ങൾ

29 SEPTEMBER 2020 05:41 PM IST
മലയാളി വാര്‍ത്ത

More Stories...

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി

ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി...ഡോക്ടറുമായി ദിവസേന 15 മിനിറ്റ് വിഡിയോ കോണ്‍ഫറന്‍സ് അനുവദിക്കണമെന്ന കെജ്രിവാളിന്റെ അപേക്ഷ തള്ളി കോടതി

ജമ്മു കശ്മീരിലെ രജൗരിയില്‍ സൈനികന്റെ സഹോദരന്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചു

ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തവരിൽ ഒരു മലയാളി ഭീകരനും ഉണ്ടായിരുന്നു .നമ്മുടെ മൂക്കിന് താഴെ ഈ കൊച്ചുകേരളത്തിൽ വിലസി നടന്ന കൊടും ഭീകരന്റെ ജീവിതം അമ്പരപ്പിക്കുന്നതാണ് .ഇന്ത്യ വിട്ട് പേരുമാറി ഐ എസ്സിന് വേണ്ടി പല നിരപരാധികളെയും ഇല്ലാതാക്കിയ ഇറാഖിലെ ഐ.എസ്. ഭീകരന്‍ അബു സുബഹാനി ഹാജ മൊയ്തീന്‍ 2015 വരെ താമസിച്ചിരുന്നത്, ഇടുക്കി ജില്ലയിലെ തൊടുപുഴ മാര്‍ക്കറ്റ് റോഡിലായിരുന്നു .

തൊടുപുഴയിലെ ഒരു ആഭരണക്കടയില്‍ സെയില്‍സ്മാനായിരുന്നു ഇയാള്‍. പിന്നീട് ചെറിയ ബിസിനസുകളിലേക്കു തിരിഞ്ഞു.പിന്നീടാണ് ഇയാൾ ഭീകരവാദത്തില്‍ ആകൃഷ്ടനായി ഇന്ത്യ വിടുന്നത് .അങ്ങനെ പേരുമാറ്റി അബു ജാസ്മിന്‍ എന്ന പേരിലും അറിയപ്പെട്ടു. സിറിയയിലും തുര്‍ക്കിയിലും ഇറാഖിലും ഇയാൾ നിരവധി ഐ.എസ്. ആക്രമണങ്ങളില്‍ പങ്കെടുത്തു. ഭീകരാക്രമണപരിശീലനം നേടിയത് ഇറാഖിലെ മൊസൂളില്‍ നിന്നായിരുന്നു . കേരളം വിട്ട് പോയത് തുര്‍ക്കിയില്‍. തുടര്‍ന്ന് ഐ.എസുമായി ബന്ധപ്പെട്ട ഇയാളെ അത്യാവശ്യം ആയുധ പരിശീലനത്തിനു ശേഷം മൊസൂളിലേക്കയച്ചു. അവിടെ സ്‌ഫോടനത്തിലടക്കം വിദഗ്ധപരിശീലനമാണ് അബു സുബഹാനിക്ക് ലഭിച്ചത് .

ഇറാഖ് പട്ടാളത്തിന്റെ പ്രത്യാക്രമണത്തില്‍ കാലിനു ഗുരുതരപരുക്കേറ്റതാണ് ഇയാളുടെ ജീവിതത്തിൽ വഴിത്തിരിവായത് . പക്ഷെ മൊസൂളിലെ ആ സ്‌ഫോടനത്തില്‍ സുബഹാനിയുടെ കൂട്ടാളി മരിച്ചു.പിന്നീട് ഐ.എസ്. ക്യാമ്പില്‍ ശസ്ത്രക്രിയയിലൂടെ കാലില്‍ ഉരുക്കുദണ്ഡ് ഘടിപ്പിച്ചു. മൊസൂളിലും റാഖയിലും മറ്റ് മലയാളി ഭീകരന്മാർക്ക് സുബഹാനി ഹാജാ മൊയ്തീൻ പരിശീലനം നൽകിയിരുന്നു. 2015 ഏപ്രിൽ മാസത്തിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ലെബനൻ, ഫ്രാൻസ്, യുകെ, യൂറോപ്പ്, ജർമ്മനി, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഭീകരന്മാർക്കൊപ്പം തുർക്കി നഗരമായ ഉർഫയിൽ നിന്നും ഇറാഖിലേക്ക് ഇയാൾ നുഴഞ്ഞു കയറുകയായിരുന്നു.അബു സുലൈമാൻ അൽ ഫ്രാൻസീസി എന്ന ഐ എസ് നേതാവിന് കീഴിൽ ഉമർ ഇബ്നു ഖതാബ് ഖതീബ എന്ന സംഘത്തിലാണ് ഇയാൾ പരിശീലനം നേടിയത്. പാരീസ് ഭീകരാക്രമണ കേസിൽ അറസ്റ്റിലായ പാകിസ്ഥാൻ സ്വദേശിയായ ലഷ്കർ ഭീകരൻ മുഹമ്മദ് ഘനി ഉസ്മാൻ ഇയാളുടെ സംഘാംഗമായിരുന്നു.

പരുക്ക് ഭേദമായപ്പോള്‍ അബു സുബഹാനി ഇന്ത്യയിലേക്കു മടങ്ങി . ഇന്ത്യയില്‍ ഐ.എസിലേക്ക് ആളെച്ചേര്‍ക്കുകയായിരുന്നു നിയോഗം. പടക്കനിര്‍മാണകേന്ദ്രമായ, തമിഴ്‌നാട്ടിലെ ശിവകാശിയില്‍നിന്നു വെടിമരുന്ന് ശേഖരിച്ച് സ്‌ഫോടനപരമ്പരകള്‍ നടത്താനും ഇയാൾക്ക് ഐ എസ്സിന്റെ നിര്‍ദേശം ലഭിച്ചിരുന്നു. അതിനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ഈ ഭീകരൻ എന്‍.ഐ.എയുടെ പിടിയിലാവുന്നത് .


ഇറാഖില്‍നിന്നു മടങ്ങിയെത്തിയശേഷം തിരുനെല്‍വേലിയില്‍ ഒളിവില്‍ കഴിയവേ കടയനെല്ലൂര്‍ പള്ളിവാസല്‍ തെരുവില്‍നിന്നു 2016 ഒക്‌ടോബര്‍ അഞ്ചിനാണ് അറസ്റ്റിലായത്. അതിനകം സാമൂഹികമാധ്യമങ്ങളിലൂടെ 15-ലേറെപ്പേരെ ഇയാൾ ഭീകരപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിപ്പിച്ചു . സുബഹാനിക്കു വേണ്ടി എന്‍.ഐ.എ. വിദേശത്ത് അന്വേഷണം നടത്തിയിരുന്നു. അറസ്റ്റിലായശേഷം ഇയാളെ ചോദ്യംചെയ്യാന്‍ ഫ്രഞ്ച് പോലീസും കേരളത്തിലെത്തി. രാജ്യാന്തര ഭീകരസംഘടനയായ ഐ.എസിനൊപ്പം ചേര്‍ന്ന് ഇന്ത്യയുടെ സുഹൃദ് രാഷ്ര്ടമായ ഇറാഖിനെതിരെ യുദ്ധം ചെയ്‌തെന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 2.10 ലക്ഷം രൂപ പിഴയും എന്‍.ഐ.എ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. കേസിലെ ഏക പ്രതി തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീനെയാണ് കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി പി.കൃഷ്ണ കുമാര്‍ ശിക്ഷിച്ചത്.ഐ എസിന് വേണ്ടി ഏഷ്യൻ രാജ്യങ്ങൾക്കെതിരെ തോക്കെടുത്ത ആ ഭീകരൻ മലയാളി ആണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന കാര്യം .സുബ്ഹാനിയുടെ കുറ്റകൃത്യം സംസ്ഥാനത്തിന്റെ സാംസ്‌കാരിക മനസാക്ഷിയെ ബാധിക്കുന്നതാണ്. രാജ്യത്തെ ഏറ്റവും പുരോഗമന സമൂഹങ്ങളിലൊന്നാണ് നമ്മുടെ സംസ്ഥാനമെന്ന അഭിമാനത്തിന് തിരിച്ചടിയാണിതെന്നും കോടതി പറഞ്ഞു. യുവാക്കള്‍ സ്വന്തം മാതൃരാജ്യവുമായുള്ള ബന്ധം ശാശ്വതമായി ഉപേക്ഷിക്കാന്‍ പോലും തയാറാവുന്ന രീതിയില്‍ ആളുകള്‍ തീവ്ര പ്രത്യയശാസ്ത്രങ്ങളിലേക്ക് പോകുന്നത് അത്യന്തം വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു.

ഭീകരവാദ സംഘടനയില്‍ അംഗമായി എന്ന കുറ്റത്തിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപയുമാണ് പിഴ.ഇന്ത്യയുമായി സഖ്യത്തിലുള്ള ഇറാഖിനെതിരെ യുദ്ധം ചെയ്‌തെന്ന കുറ്റത്തിന് ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപയുമാണ് പിഴ. ഭീകരവാദ സംഘടനയില്‍ അംഗമായി കുറ്റകൃത്യത്തിന് ഗൂഡാലോചന നടത്തിയെന്ന കുറ്റത്തിന് അഞ്ച് വര്‍ഷം കഠിന തടവും 10,000 രൂപയും വിധിച്ചു. ശിക്ഷ ഒരുമിച്ചു അനുഭവിച്ചാല്‍ മതി. പിഴ സംഖ്യ അടച്ചില്ലെങ്കില്‍ അധിക തടവ് അനുഭവിക്കണം. വിചാരണ തടവുകാരനായി കഴിഞ്ഞ കാലയളവില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.


കനകമല ഐ.എസ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ 2016 ഒക്‌ടോബറിലാണ് എന്‍.ഐ.എ സുബ്ഹാനിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍, തുര്‍ക്കി വഴി ഇറാഖിലേക്ക് പോയതായി അന്വേഷണത്തില്‍ വ്യക്തമായതോടെ ഇയാള്‍ക്കെതിരെ പ്രത്യേകം കേസ് എടുക്കുകയായിരുന്നു. കേസില്‍ കോടതിയെ സഹായിച്ചതിനു എന്‍.ഐ.എയുടെയും പ്രതിഭാഗത്തിന്റെയും അഭിഭാഷകരെ കോടതി പ്രത്യേകം അഭിനന്ദിച്ചു. വിദേശത്ത് ആയിരുന്നിട്ടും തെളിവുകള്‍ ശേഖരിക്കാന്‍ കഠിന പ്രയത്‌നം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ എ.പി.ഷൗക്കത്തലിയെ കോടതി പ്രത്യേകം അഭിനന്ദിച്ചു. അതെ സമയം ഇസ്ളാമിക് സ്റ്റേറ്റ് ഭീകരർ ഏറെ സജീവായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതാണ് എന്ന റിപ്പോർട്ട് വന്നത് കഴിഞ്ഞ ഇടെയാണ് . കേരളം ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് നിരവധിപേര്‍ ഐഎസ് ഭീകര സംഘടനകളിൽ ചേര്‍ന്നിട്ടുണ്ടെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇതുവരെ 122 പേര്‍ അറസ്റ്റിലായെന്നും ഭീകരര്‍ക്ക് വിദേശ സാമ്പത്തിക സഹായം കിട്ടുന്നുവെന്നും ആഭ്യന്തര സഹമന്ത്രിരാജ്യസഭയ്ക്ക് രേഖാമൂലമാണ് മറുപടി നല്‍കിയത്
. കേരളത്തിലടക്കം ഇസ്ളാമിക് സ്റ്റേറ്റ് ഭീകരരുടെ സ്വാധീനം ശക്തമാണെന്ന് കേന്ദ്രം വിശദീകരിക്കുന്നു. സാമൂഹിക മാധ്യമങ്ങൾ വഴി നടക്കുന്ന ഐഎസ് പ്രചാരണം അന്വേഷണ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. കേരളം കഴിഞ്ഞാൽ, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാൾ, രാജസ്ഥാൻ, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍ സംസ്ഥാനങ്ങളിലാണ് ഐഎസ് ഭീകരസ്വാധീനമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.എന്‍ഐഎ അന്വേഷണം അനുസരിച്ച് കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക സംസ്ഥാനങ്ങളിലായി 122 പേർ അറസ്റ്റിലായി. ഐഎസ് ബന്ധമുള്ളവര്‍ക്കെതിരെ ഇതുവരെ 17 കേസുകൾ രജിസ്റ്റര്‍ ചെയ്തതായും പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (30 minutes ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (43 minutes ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (55 minutes ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (3 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (3 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (3 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (3 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (3 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (3 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (3 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (3 hours ago)

ദുരിതപ്പെയ്ത്ത്; ഷാർജയിലെ ബഹുനിലകെട്ടിടങ്ങളിൽ നിന്നുയരുന്നത് സഹായത്തിനുള്ള നിലവിളികൾ; കുടുങ്ങിയവരിൽ മലയാളികളും!!!  (3 hours ago)

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന... മൂന്നാര്‍, ചിന്നക്കനാല്‍, മാങ്കുളം പ്രദേശങ്ങളിലെ 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്  (3 hours ago)

രാഹുൽ​ഗാന്ധിയുടെ ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ അപകീർത്തികരമായ പ്രസം​ഗം ; അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ മുഖ്യ തെരഞ്ഞെടു  (4 hours ago)

പരമാവധി ശുദ്ധജലം കുടിക്കുക; ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാ  (4 hours ago)

Malayali Vartha Recommends