ചെെനയുടെ നടപടി അംഗീകരിക്കാനാകില്ല; അതിര്‍ത്തിയില്‍ ശക്തമായ നിലപാടുമായി ഇന്ത്യന്‍ സര്‍ക്കാര്‍

ലഡാക് അതിര്‍ത്തിയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖ ഏകപക്ഷീയമായി തീരുമാനിക്കുന്ന ചെെനയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ആഞ്ഞടിച്ച് ഇന്ത്യ.1959ല യഥാര്‍ത്ഥ നിയന്ത്രണ രേഖ അന്തിമമാണെന്ന ചെെനയുടെ വാദം തളളിയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. 1959ലെ നിയന്ത്രണ രേഖ ഇരു രാജ്യങ്ങളും പരസ്പരം അംഗീകരിച്ചിട്ടുളളതല്ലെന്നും ഇന്ത്യ ആഞ്ഞടിച്ചു.
ഇന്ത്യന്‍ അതിര്‍ത്തി സ്ഥാനം ചെെനയ്ക്ക് അറിയാം. അതിര്‍ത്തിയില്‍ സമാധാനം നിലനിറുത്തുന്നതിനായി എല്‍.എ.സി തീരുമാനിക്കേണ്ടതുണ്ട്. എന്നാല്‍ നിയന്ത്രണ രേഖ ഇരുരാജ്യങ്ങളും കൂട്ടായി തീരുമാനിക്കേണ്ടതാണെന്നും ഇന്ത്യ പറഞ്ഞു. അനാവശ്യമായ അവകാശവാദള്‍ ചൈന ഉപേക്ഷിക്കണമെന്നും .കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























