ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത മിസൈലായ ആകാശ് ഇനി കരസേനക്ക് സ്വന്തം

എറെ കാലത്തെ കാത്തിരിപ്പിനും പ്രതീക്ഷകള്‍ക്കും ശേഷം പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച സൂപ്പര്‍സോണിക് മിസൈല്‍ ആകാശ് കരസേനക്ക് കൈമാറി. 25 കിലോമീറ്റര്‍ ദൂരപരിധിയില്‍ നിന്ന് ശത്രുക്കളുടെ വിമാനങ്ങളെയും ഹെലികോപ്ടറുകളെയും ഡ്രോണുകളെയും തകര്‍ക്കാന്‍ കഴിയുന്ന മിസൈലാണ് ആകാശ്. വ്യോമ പ്രതിരോധ ആയുധങ്ങളുടെ അഭാവംമൂലം ഏറെ പ്രതിസന്ധി നേരിടുന്ന കരസേനയുടെ വ്യോമ വിഭാഗത്തിന് ആകാശ് മുതല്‍കൂട്ടാകുമെന്നാണ് പ്രതീക്ഷ.
പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷനാണ് (ഡി.ആര്‍.ഡി.ഒ) ഭൂമിയില്‍നിന്ന് ആകാശത്തേക്ക് തൊടുത്തുവിടുന്ന (സര്‍ഫേസ് ടു എയര്‍) മിസൈല്‍ വികസിപ്പിച്ചത്. ആയുധങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കാനുള്ള നീക്കത്തിന്റെ സാക്ഷാത്കാരം കൂടിയാണ് ആകാശെന്ന് ചൊവ്വാഴ്ച ഔദ്യോഗിക കൈമാറ്റ ചടങ്ങിനിടെ കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സിങ് പറഞ്ഞു. എത് കാലാവസ്ഥയിലും സേനക്ക് ഹ്രസ്വദൂര മിസൈല്‍ പ്രതിരോധം തീര്‍ക്കാന്‍ ആകാശ് സഹായിക്കും. പാകിസ്താനുമായി പങ്കുവെക്കുന്ന പടിഞ്ഞാറന്‍ അതിര്‍ത്തിയിലാണ് ആകാശ് ആദ്യം വിന്യസിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























