Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ

മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ്​ പാടത്തിനരികിൽ അബോധാവസ്ഥയിൽ ​കിടക്കുന്ന പെൺകുട്ടിയെ; കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം പോലും കാണാനാകാതെ ബന്ധുക്കൾ, വൻ പൊലീസ് സന്നാഹത്തോടെ ജന്മനാട്ടിലെത്തിച്ച് യുപി പൊലീസ്‌ രഹസ്യമായി സംസ്കരിച്ചു

30 SEPTEMBER 2020 12:58 PM IST
മലയാളി വാര്‍ത്ത

ഉത്തർപ്രദേശിൽ വളരെ ക്രൂരമായി കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം യുപി പൊലീസ്‌ രഹസ്യമായി സംസ്കരിച്ചത് നയിക്കുന്നത് വലിയ വിവാദത്തിലേക്കാണ്. ഈമാസം 14ന് നാലുപേര്‍ ചേർന്ന് കൂട്ടബലാല്‍സംഗത്തിനിരയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.

ഡൽഹിയിലെ ആശുപത്രിയിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം ഇന്നു പുലർച്ചെ 2.30ന് പൊലീസ് സംസ്കരിക്കുകയായിരുന്നു. പ്രതിഷേധിച്ച നാട്ടുകാരെ അടിച്ചോടിച്ചതിനു ശേഷമായിരുന്നു പൊലീസ് നടപടി. ഇതിനെതിരെ പ്രതിഷേധം ശക്തമായി. ആരെ സംരക്ഷിക്കാനാണ് യുപി പൊലീസ് ശ്രമിക്കുന്നതെന്നു പ്രതിപക്ഷ കക്ഷികള്‍ ആരോപണം ഉന്നയിച്ചു.

ഇതേതുടർന്ന് വൻ പൊലീസ് സന്നാഹത്തോടെയാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. പെൺകുട്ടിയുടെ വീടിന് സമീപം തന്നെ സംസ്കാരത്തിനുള്ള താൽക്കാലിക ഒരുക്കിയതിൽ എത്രയും വേഗം മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു പൊലീസ് നിലപാട്. എന്നാൽ, നീതി ലഭ്യമായാൽ മാത്രമേ സംസ്കരിക്കൂവെന്ന് കുടുംബം നിലപാടെടുക്കുകയുണ്ടായി. എന്നാൽ ഹിന്ദു മതവിശ്വാസപ്രകാരം രാത്രി സംസ്കരിക്കരുതെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും പൊലീസ് പരിഗണിച്ചില്ല. ഇതേതുടർന്ന് നാട്ടുകാരും പൊലീസിനെതിരെ രംഗത്തെത്തിയതോടെ സംഘർഷഭരിത സാഹചര്യമുണ്ടായി.

അതേസമയം സെപ്​റ്റംബർ 14ന്​ വൈകീട്ട് കുടുംബാംഗങ്ങൾക്കൊപ്പം​ പുല്ലുവെട്ടാൻ പോയ പെൺക​ുട്ടിയെ നാലംഗ സംഘം ദുപ്പട്ടകൊണ്ട്​ കഴുത്ത്​ മുറുക്കി പാടത്തിലൂടെ വലിച്ചിഴച്ച്​ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന്​ ഇരയാക്കുകയായിരുന്നു. തുടർന്ന് മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ്​ പാടത്തിനരികിൽ അബോധാവസ്ഥയിൽ ​കിടക്കുന്ന പെൺകുട്ടിയെ കണ്ടെത്തുകയുണ്ടായി. പെൺകുട്ടിയുടെ നാവ്​ കടിച്ചു മുറിച്ചെടുത്ത നിലയിലായിരുന്നു കണ്ടത്. സുഷുമ്ന നാഡിക്കും സാരമായി പരിക്കേറ്റിരുന്നു.

ഇതേതുടർന്ന് സംഭവത്തിൽ നാലു പ്രതികളെയും പൊലീസ്​ അറസ്​റ്റു ചെയ്​തിട്ടുണ്ട്​. ആദ്യഘട്ടത്തിൽ പൊലീസ്​ നടപടി എടുത്തില്ലെന്ന പരാതിയും ഉയർന്നിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (11 minutes ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (16 minutes ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (38 minutes ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (46 minutes ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (1 hour ago)

റിയാദിൽ ശാരീരിക അസ്വസ്ഥതയെ തുടർന്ന് കോഴിക്കോട് സ്വദേശി അന്തരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... കൊച്ചി കിഴക്കമ്പലം പഴങ്ങനാട് ജംഗിൾ പാർക്കിൽ അധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം എത്തിയ പ്രീ സ്‌കൂൾ വിദ്യാർഥി വെള്ളച്ചാലിൽ വീണു മരിച്ചു  (1 hour ago)

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (1 hour ago)

ഗൾഫ് നാടക-, ടെലിവിഷൻ രംഗത്തെ ഇതിഹാസ സാന്നിധ്യവും കലാസാംസ്‌കാരിക മേഖലയിൽ കുവൈത്തിന്റെ അഭിമാനവുമായ നടി ഹയാത്ത് അൽ- ഫഹദ് അന്തരിച്ചു  (1 hour ago)

പ്രാർത്ഥനകൾ വിഫലം... തമിഴ്‌നാട് വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു...  (2 hours ago)

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (2 hours ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (2 hours ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (3 hours ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (3 hours ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (3 hours ago)

Malayali Vartha Recommends