400 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈല്‍ പരീക്ഷണം വിജയം

ഒഡീഷയിലെ ചാന്ദിപ്പൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും 400 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ദൗത്യം വിജയകരമാണെന്ന് ഡി.ആര്‍.ഡി.ഒ. ഇന്നലെ രാവിലെ 10.45-ന് നടന്ന പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂര്‍ണ വിജയമാണെന്നാണ് പ്രതിരോധ ഗവേഷണ വികസന വിഭാഗത്തിന്റെ (ഡി.ആര്‍.ഡി.ഒ.) പ്രതികരണം.
ഇവയുടെ തന്നെ മറ്റൊരു പതിപ്പ് 2017 മാര്‍ച്ചില്‍ പരീക്ഷിച്ചതാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബ്രഹ്മോസിന്റെ കരയില്‍നിന്നുള്ള ഹ്രസ്വദൂര മിസൈലും ചാന്ദിപ്പൂരില്‍നിന്നു പരീക്ഷിച്ചിരുന്നു. ആണവ പോര്‍മുന വഹിക്കാനുള്ള ശേഷിയും ഇതിനുണ്ട്.
കരയില്‍നിന്നും, അന്തര്‍വാഹിനികളില്‍നിന്നും യുദ്ധക്കപ്പലുകളില്‍നിന്നും പോര്‍വിമാനങ്ങളില്‍ നിന്നുമടക്കം വിക്ഷേപിക്കാന്‍ കഴിയുന്നതാണ് ഡി.ആര്‍.ഡി.ഒയും റഷ്യന്‍ എയ്റോസ്പേസ് എന്റര്‍പ്രൈസും ചേര്‍ന്ന്് വികസിപ്പിച്ച ബ്രഹ്മോസ് രാംജെറ്റ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈലുകള്‍. ഇന്ത്യന്‍ കര, നാവിക, വ്യോമസേനകളുടെ കൈവശമുള്ള ഇവ ലോകത്തിലെ അതിവേഗ മിസൈലുകളുടെ ഗണത്തില്‍പ്പെട്ടതാണ്.
https://www.facebook.com/Malayalivartha


























