ജമ്മുകാഷ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദി ആക്രമണത്തില്‍ ബിജെപി യുവനേതാവ് ഉള്‍പ്പെടെ മൂന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, കാറില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു, സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചു

ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരാക്രമണത്തില്‍ ബി.ജെ.പി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയുള്‍പ്പെടെ മൂന്ന് ബി.ജെ.പി.ക്കാര്‍ കൊല്ലപ്പെട്ടു. ബി.ജെ.പി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഫിദ ഹുസൈന്‍ യാറ്റൂ, പാര്‍ട്ടിപ്രവര്‍ത്തകരായ ഉമര്‍ റാഷിദ് ബീഗ്, ഉമര്‍ റംസാന്‍ ഹാസം എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. കുല്‍ഗാമിലെ വൈ.കെ. പോരയിലൂടെ കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഭീകരാക്രമണമുണ്ടായത്.
കാറില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ പരിക്കേറ്റ ഇവരെ ഉടനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫിദ ഹുസൈന്‍ യാടു, ഉമര്‍ റാഷീദ്, ഉമര്‍ റംസാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha























