വായു മലിനമാക്കുന്നവര്‍ അഞ്ച് വര്‍ഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റം.... ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം തടയാന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍...

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം തടയാന്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍ .സുപ്രീംകോടതി വിഷയത്തില്‍ കര്‍ശനനിലപാട് സ്വീകരിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയത്. വായു മലിനമാക്കുന്നവര്‍ അഞ്ച് വര്‍ഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ ലഭിക്കുന്ന കുറ്റമാക്കി ഓര്‍ഡിനന്‍സ് ഇറക്കി. ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കിയതോടെ നിയമമായി. ഡല്‍ഹിയില്‍ ഏതാനും വര്‍ഷങ്ങളായി അന്തരീക്ഷ മലിനീകരണം രൂക്ഷമായത് കണക്കിലെടുത്താണിത്.
മലിനീകരണത്തിനുള്ള കാരണങ്ങള്‍ കണ്ടെത്തി വായു ഗുണനിലവാരം ഉറപ്പു വരുത്താനും ആവശ്യമായ ഗവേഷണവും മറ്റും നടത്താനുമുള്ള ദൗത്യങ്ങളോടെ 18 അംഗ കമ്മിഷന്‍ രൂപീകരിക്കാന്‍ ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു.
അയല്‍ സംസ്ഥാനങ്ങളില്‍ വയലുകളില്‍ വയ്ക്കോല്‍ കത്തിക്കല്‍, വാഹനപ്പുക, പൊടി തുടങ്ങി ഡല്‍ഹിയിലെ വായു ഗുണനിലവാരത്തെ ബാധിക്കുന്ന ഘടകങ്ങള്‍ പരിശോധിച്ച് പരിഹാരം നിര്‍ദ്ദേശിക്കലാണ് പ്രധാന ചുതമല.മലിനീകരണം തടയുന്നതിനായി കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും.
"
https://www.facebook.com/Malayalivartha























