മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു

ഗുജറാത്തില്‍ ബിജെപിയെ ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ (92) അന്തരിച്ചു. അടുത്തിടെ കോവിഡ് ബാധിതനായെങ്കിലും പിന്നീട് നെഗറ്റീവ് ആയിരുന്നു. പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ഒട്ടേറെ നേതാക്കളുടെ വഴികാട്ടിയുമായിരുന്നു.
1995-ലും 1998-ലും മുഖ്യമന്ത്രിയായി എങ്കിലും 2 തവണയും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കാരണം കാലാവധി പൂര്‍ത്തിയാക്കാനായില്ല. ആയിരങ്ങള്‍ മരിച്ച 1998-ലെ ചുഴലിക്കാറ്റ്, 2001-ലെ കച്ച് ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ ഇക്കാലത്തായിരുന്നു. പട്ടേലിനു ശേഷമാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ഒരു വട്ടം എംപിയും 6 തവണ എംഎല്‍എയുമായി പട്ടേല്‍.
ബിജെപി വിട്ട് 2012-ല്‍ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രൂപീകരിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് 2014-ല്‍ ബിജെപിയില്‍ തിരിച്ചെത്തി.
സോമനാഥ ക്ഷേത്ര ഭരണ ട്രസ്റ്റ് അധ്യക്ഷനുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. രാഷ്ട്രപതി റാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ അനുശോചിച്ചു.
https://www.facebook.com/Malayalivartha























