താന്‍ എത്തിയപ്പോഴുള്ള കോണ്‍ഗ്രസല്ല ഇപ്പോഴത്തെ കോണ്‍ഗ്രസ്; എത്ര കോണ്‍ഗ്രസ് നേതാക്കള്‍ റോഡിലിറങ്ങി നടന്നാല്‍ ജനം തിരിച്ചറിയും? ഫെബ്രുവരിയില്‍ തന്നെ കോൺഗ്രസ്സിൽ നിന്നും രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു . പക്ഷെ നടന്നില്ല. കോണ്‍ഗ്രസില്‍ സ്വന്തം വ്യക്തിത്വം സൂക്ഷിക്കാന്‍ പ്രയാസമാണ്; തുറന്നടിച്ച് ഖുശ്ബു

ഡിഎംകെയില്‍നിന്നു കോണ്‍ഗ്രസിലേക്ക് ഇപ്പോൾ ഇതാ കോൺഗ്രസിൽ നിന്നും ആറു വര്‍ഷത്തിനു ശേഷം ബിജെപിയിലത്തുകയും ചെയ്തിരിക്കുകയാണ് ഖുശ്ബു. രാഷ്ട്രീയ നിലപാട് മാറ്റത്തിൽ പ്രതികരണം നടത്തിയിരിക്കുകയാണ് ഖുശ്ബു.കോണ്‍ഗ്രസിൽ നിന്നും ചാടി പോയത് എന്തെന്നും അതിനുള്ള കാരണങ്ങളും അവർ നിരത്തുകയുണ്ടായി. താന്‍ എത്തിയപ്പോഴുള്ള കോണ്‍ഗ്രസല്ല ഇപ്പോഴത്തെ കോണ്‍ഗ്രസ് എന്നവർ പറഞ്ഞു. എത്ര കോണ്‍ഗ്രസ് നേതാക്കള്‍ റോഡിലിറങ്ങി നടന്നാല്‍ ജനം തിരിച്ചറിയുമെന്നും . അവരെല്ലാം കാറുകളിലും വീടുകളിലും മാത്രം ജീവിക്കുന്നവരാണ്. ജനങ്ങളുമായി ബന്ധമില്ല. അവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നില്ല. ഓരോ സ്ഥലത്തും ഒരു നേതാവും ചുറ്റിലും കുറച്ചു പേരും ഉണ്ടാകും. ഇതു ഡല്‍ഹി വരെ തുടരും. അവരുടെ യജമാനന്മാര്‍ ഡല്‍ഹിയിലെ നേതാക്കളാണ്. അവരെ സന്തോഷിപ്പിക്കു മാത്രമാണു ലക്ഷ്യം. ജനത്തെ സന്തോഷിപ്പിക്കലല്ല എന്നും ഖുശ്ബു തിരിച്ചടിച്ചു. ഫെബ്രുവരിയില്‍ തന്നെ കോൺഗ്രസ്സിൽ നിന്നും രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു . പക്ഷെ നടന്നില്ല. കോണ്‍ഗ്രസില്‍ സ്വന്തം വ്യക്തിത്വം സൂക്ഷിക്കാന്‍ പ്രയാസമാണ്. കോണ്‍ഗ്രസിലെ ആദ്യ 2 വര്‍ഷം നന്നായിരുന്നു. ബാക്കി 4 വര്‍ഷം നഷ്ടമായിരുന്നു.
അവിടെ ഞാന്‍ കുറെക്കാലം ജീവിച്ചതു ഞാനല്ലാതെയാണ്. അത് എന്നെപ്പോലെ ഒരാള്‍ക്കു തുടരാനാകില്ല എന്നും അവർ വ്യക്തമാക്കി .എന്നാൽ ബിജെപിയെ പറ്റി അവർ പറയുന്നത് ബിജെപിയുടെ നേതാക്കള്‍ ജനങ്ങളുമായി ഇടപഴകുന്നു എന്നാണ്. നാളെ തിരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന ലക്ഷ്യത്തിലല്ല അവരിതു ചെയ്യുന്നത്. അവര്‍ക്കു ജനങ്ങളുമായി ബന്ധമുണ്ട്. അവരുടെ ആശയങ്ങള്‍ ജനങ്ങളെ പറഞ്ഞു മനസിലാക്കാന്‍ കഴിവുണ്ട്. അവരതു ചെയ്യുന്നു. അതാണു രാഷ്ട്രീയം. തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ മുരുകന്‍ പല തവണ നേരില്‍ കണ്ടാണ് അവരുടെ രാഷ്ട്രീയം എന്നെ പറഞ്ഞു മനസിലാക്കിയത്. എന്നെ പറഞ്ഞു മനസിലാക്കാന്‍ അവര്‍ ക്ഷമ കാണിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഇതു കോണ്‍ഗ്രസില്‍ നടക്കുന്നുണ്ടോ എന്നും അവർ ചോദിച്ചു .ബിജെപിയിലെത്തിയതോടെ പാര്‍ട്ടി എന്തു ചെയ്യാന്‍ പറയുന്നോ അതു ചെയ്യും. ഒന്നും മുന്‍കൂര്‍ ആവശ്യപ്പെട്ടല്ല വന്നിട്ടുള്ളത്.ഞാന്‍ ഒരു പാര്‍ട്ടിയിലും പദവി ചോദിച്ചു വാങ്ങിയിട്ടില്ല. ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യുകയും ചെയ്തു. ഒരു നേതാവും പരാതി പറഞ്ഞിട്ടില്ല എന്നും അവർ പറഞ്ഞു. രാജ്യത്തെ 70 കോടിയോളം ജനങ്ങള്‍ രണ്ടു തവണ ബിജെപി എന്ന പാര്‍ട്ടിയെയും നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിയെയും അധികാരത്തിലേറ്റി . രാജ്യം ചിന്തിക്കുന്ന വഴിയേ തമിഴ്‌നാടും ചിന്തിക്കും. രാജ്യത്തു നടപ്പാക്കുന്ന പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍ വേണ്ടെന്നുവച്ചു എത്ര നാള്‍ ഈ നാടിനു നിലനില്‍ക്കാനാകും. സ്വന്തം തനിമയില്‍ ഉറച്ചുനിന്നുകൊണ്ടാണു രാജ്യത്തെ പല സംസ്ഥാനങ്ങളും ബിജെപിയെ അംഗീകരിച്ചത്. അതുതന്നെ തമിഴ്‌നാടു ചെയ്യും എന്നെനിക്കുറപ്പാണ് എന്നും അവർ പറഞ്ഞു..
കോണ്‍ഗ്രസ് നേതൃത്വത്തെ പറഞ്ഞു മനസിലാക്കുക പ്രയാസമാണ് . കേന്ദ്ര സര്‍ക്കാര്‍ എന്തു പറഞ്ഞാലും എതിര്‍ക്കുക എന്നത് മാത്രമാണ് അവരുടെ നയം. കോണ്‍ഗ്രസ് നടപ്പാക്കാന്‍ ശ്രമിച്ച ജിഎസ്ടി അടക്കമുള്ള എത്രയോ ബില്ലുകള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കി. അതൊന്നും കോണ്‍ഗ്രസിനു നടപ്പാക്കാന്‍ കഴിയുമായിരുന്നില്ല. സ്വന്തം കഴിവുകേടിനെ എന്തിനാണ് നടപ്പാക്കുന്നവരോടുളള എതിര്‍പ്പാക്കി മാറ്റുന്നത് എന്നും അവർ ചോദിച്ചു . ട്രിപ്പിള്‍ തലാക്ക് പോലുള്ള കാര്യങ്ങളില്‍ ന്യൂനപക്ഷത്തോടൊപ്പം നില്‍ക്കുന്നുവെന്നു പറയുകയും ഒരു ശക്തമായ നിലപാടെടുക്കുകയും ചെയ്യാതിരിക്കുകയാണു ചെയ്തത്. കോണ്‍ഗ്രസ്, കാര്യങ്ങള്‍ ജനങ്ങളുടെ ഇടയില്‍നിന്നു പഠിക്കുന്നില്ല. എതിര്‍ക്കാന്‍ വേണ്ടി എതിര്‍ത്തുകൊണ്ടിരിക്കുന്നു. ജനങ്ങള്‍ ആവശ്യപ്പെടുന്ന കാര്യങ്ങളെയും എതിര്‍ക്കുകയാണ് ചെയ്യുന്നത് . സ്ത്രീകളും കുട്ടികളും അപമാനിക്കപ്പെട്ടാല്‍ അതിനെ മതപരവും രാഷ്ട്രീയവുമായ വശങ്ങളിലൂടെ കോണ്‍ഗ്രസ് കാണുന്നു . ബിജെപി ഭരിക്കുന്ന സംസ്ഥാനത്തു പീഡനമുണ്ടായാല്‍ ഒരു നയവും അല്ലാത്തിടത്തു വേറെ നയവുമാണ്. പീഡിപ്പിക്കപ്പെടുന്നവരുടെ ജാതിയും മതവും രാഷ്ട്രീവുമല്ല നോക്കേണ്ടത്. അവരീ മണ്ണിന്റെ മക്കളാണെന്നും അവരെ നാം സംരക്ഷിക്കണവുമെന്ന ബോധമാണുണ്ടാകേണ്ടത് എന്നും അവർ പറയുന്നു .
https://www.facebook.com/Malayalivartha























