ആന്ധ്രാപ്രദേശില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം....

ആന്ധ്രാപ്രദേശില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഗോകവരമില്‍ ഇന്നു രാവിലെയാണ് അപകടം നടന്നത്. വിവാഹ സംഘം സഞ്ചരിച്ച ട്രക്ക് ബ്രേക്ക് നഷ്ടപ്പെട്ട് മറിയുകയായിരുന്നു.
അഞ്ച് പേര്‍ സംഭവസ്ഥലത്തും രണ്ട് മപര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ രാജമുന്‍ഡ്രിയിലെ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























