പാങ്‌ഗോംഗ് ത്‌സോ യിലെ ഫിംഗര്‍4 മലനിരകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിന് ചൈനീസ് സേന മുന്നോട്ട്‌വച്ച നിബന്ധനകളെ തളളിക്കളഞ്ഞ് സൈന്യം

ലഡാക്കില്‍ ഫിംഗര്‍ 3 വരെ മാത്രം ഇന്ത്യ പട്രോളിംഗ് നടത്തിയാല്‍ മതിയെന്ന് ചൈന. ആവശ്യം വകവയ്ക്കാതെ കേന്ദ്രം. പാങ്‌ഗോംഗ് ത്‌സോ യിലെ ഫിംഗര്‍4 മലനിരകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതിന് ചൈനീസ് സേന മുന്നോട്ട്‌വച്ച നിബന്ധനകളെ സൈന്യം തളളിക്കളഞ്ഞിട്ടുണ്ട്. ഫിംഗര്‍ 3 വരെയുളള ഭാഗം ഇന്ത്യയും ഫിംഗര്‍ 5 വരെയുളള ഭാഗത്ത് ചൈനയും പട്രോളിംഗ് നടത്താനും ഫിംഗര്‍ 4 അക്‌സായ് ചിന്നില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു ചൈനയുടെ വാദം. സംഘര്‍ഷ സാദ്ധ്യത ലഘൂകരിക്കാനും സംഘര്‍ഷ മേഖലയില്‍ നിന്ന് പിന്മാറി പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മുന്‍പേ അറിയിച്ചതാണ്.
5800 മീറ്റര്‍ ഉയരത്തിലുളള ഫിംഗര്‍ 4 മുതല്‍ 8 വരെയുളള ഭാഗത്ത് ഇന്ത്യന്‍ സൈന്യം പട്രോളിംഗ് നടത്തുന്ന പതിവുണ്ട്. യഥാര്‍ത്ഥ നിയന്ത്രണരേഖ കടന്ന് പോകുന്നത് ഫിംഗര്‍ 4ലൂടെയാണെന്നാണ് ചൈനീസ് വാദം. എന്നാല്‍ ഇന്ത്യ ഇത് ഫിംഗര്‍ 8ലൂടെയാണെന്ന് ഉറപ്പിച്ച് പറയുന്നു. ഫിംഗര്‍ 4ലേക്ക് ചൈന റോഡ് നിര്‍മ്മാണം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഫിംഗര്‍ 4ലേക്ക് ഇപ്പോഴും റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ല. പാങ്‌ഗോംഗ് ത്‌സോയുടെ തെക്കേ ഭാഗത്തുളള റെസാംഗ് ലാ- റെചിന്‍ ലാ റിഡ‌്‌ജ് രേഖ ഭാഗത്ത് നിന്നും ഇന്ത്യ സേനയെ പിന്‍വലിക്കണമെന്നാണ് ചൈനയുടെ ആവശ്യം എന്നാല്‍ ഇന്ത്യ ഈ ആവശ്യം ഇപ്പോഴും ചെവികൊണ്ടിട്ടില്ല. തര്‍ക്കം ഉണ്ടായ കിഴക്കന്‍ ലഡാക്കിലെ പ്രദേശങ്ങളില്‍ നിന്നും സൈനിക പിന്മാറ്റം നടത്തുന്നതിന് ചൈന ആദ്യം പിന്മാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ഇവിടെ സൈനിക വിന്യാസത്തിലും ഗതാഗതത്തിനും ചൈനയ്‌ക്കുളള മുന്‍കൈയാണ് ഈ ആവശ്യത്തിന് കാരണം.
https://www.facebook.com/Malayalivartha























