വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് അലഹാബാദ് ഹൈക്കോടതി

ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ച് വിവാഹിതയായ യുവതി സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ വിവാഹത്തിനായി മാത്രമുള്ള മതംമാറ്റം സ്വീകാര്യമല്ലെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി. പൊലീസ് സംരക്ഷണം തേടി ദമ്പതികള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി തള്ളി.
ഒരുമാസം മുന്‍പ് മാത്രം ഹിന്ദു മതത്തിലേക്കു പരിവര്‍ത്തനം ചെയ്ത മുസ്ലിം യുവതി ഹിന്ദു യുവാവിനെ വിവാഹം ചെയ്തു. വിവാഹത്തിനുവേണ്ടി മാത്രമാണ് മതംമാറ്റമെന്നു നിരീക്ഷിച്ച കോടതി, ഇതേ വിഷയത്തില്‍ 2014-ല്‍ ഇതേ കോടതിയിലുണ്ടായ വിധിന്യായം പരാമര്‍ശിക്കുകയും ചെയ്തു.
അടിസ്ഥാനപരമായ അറിവോ വിശ്വാസമോ മതത്തെക്കുറിച്ച് ഇല്ലാതെ വിവാഹത്തിനുവേണ്ടി മാത്രം സ്വീകരിക്കുന്നത് സാധുവല്ലെന്നായിരുന്നു അന്നത്തെ കോടതി വിധി.
https://www.facebook.com/Malayalivartha























