Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മോഡിയെ ചുവപ്പ് പരവതാനി വിരിച്ച് സ്വീകരിച്ച് ചൈന, പ്രട്ടോകോള്‍ മറികടന്ന് ചൈനീസ് പ്രസിഡന്റ് പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി, ഉദ്വേഗത്തോടെ ലോകരാജ്യങ്ങള്‍

15 MAY 2015 09:12 AM IST
മലയാളി വാര്‍ത്ത.

ചൈന സന്ദര്‍ശിക്കാനെത്തിയ മോഡിയ്ക്ക് നല്‍കിയ സ്വീകരണം കണ്ട് ലോകരാജ്യങ്ങള്‍ ഞെട്ടി. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് പോലും മോഡിക്ക് നല്‍കിയതുപോലുള്ള സ്വീകരണം ചൈന നല്‍കിയിട്ടില്ല. ചുവന്ന പരവതാനി വിരിച്ച് മോഡിയെ സ്വീകരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങാണ് പ്രോട്ടോകോള്‍ മറികടന്ന് എത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് വന്നാല്‍പ്പോലും സ്വീകരിക്കാന്‍ പ്രസിഡന്റ് എത്താറില്ല.
ത്രിദിനസന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കീഴ്‌വഴക്കങ്ങള്‍ മാറ്റിവച്ച് ചൈനയുടെ വരവേല്‍പ്പ്. പ്രസിഡന്റ് ഷി ജിന്‍ പിങ്ങിന്റെ ജന്മനാടായ സിയാനില്‍നിന്നാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് തുടക്കംകുറിച്ചത്. ഷാങ്‌സി പ്രവിശ്യയിലെ ഈ ചരിത്രപ്രസിദ്ധനഗരത്തില്‍ എത്തിയ മോഡിയെ സ്വീകരിക്കാന്‍ ഷി ജിന്‍ പിങ്ങും എത്തിയിരുന്നു. ലോകത്തെ ഏതുരാജ്യങ്ങളില്‍നിന്നുള്ള നേതാക്കളായാലും ബെയ്ജിങ്ങില്‍നിന്നല്ലാതെ ചൈനാ സന്ദര്‍ശനത്തിന് തുടക്കമിടാറില്ല. വിശിഷ്ടാതിഥിയെ സ്വീകരിക്കാന്‍ തലസ്ഥാനംവിട്ട് പ്രസിഡന്റോ പ്രധാനമന്ത്രിയോ പോകുന്ന പതിവില്ലാത്തതുകൊണ്ടാണ് സന്ദര്‍ശനങ്ങള്‍ ബെയ്ജിങ്ങില്‍നിന്ന് തുടങ്ങുന്നത്. എന്നാല്‍, സിയാനില്‍നിന്ന് സന്ദര്‍ശനം തുടങ്ങിയ മോഡിയെ സ്വീകരിക്കാന്‍ ഈ കീഴ്‌വഴക്കങ്ങള്‍ ജിന്‍പിങ്ങിന് തടസ്സമായില്ല. ഇത്തരത്തില്‍ സ്വീകരണം ലഭിക്കുന്ന ആദ്യലോകനേതാവാണ് മോദി. സിയാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോഡിയെ ഷാന്‍സി പ്രവിശ്യാ ഗവര്‍ണര്‍ ലോ ക്വിന്‍ജിയന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കാനെത്തിയിരുന്നു.
സിയാനില്‍നിന്ന് മോഡിയുടെ സന്ദര്‍ശനം തുടങ്ങാന്‍ വേറെയും കാരണമുണ്ടായിരുന്നു. ജിന്‍പിങ്ങ് ഇന്ത്യയിലെത്തിയപ്പോള്‍, മോഡിയുടെ ജന്മനാടായ അഹമ്മദാബാദില്‍നിന്നാണ് സന്ദര്‍ശനത്തിന് തുടക്കമിട്ടത്. ഇതിനെ പിന്തുടര്‍ന്നാണ് ജിന്‍പിങ്ങിന്റെ നാട്ടില്‍നിന്ന് മോഡി സന്ദര്‍ശനം തുടങ്ങിയത്. ജിന്‍പിങ്ങിന്റെ താത്പര്യപ്രകാരമായിരുന്നു സിയാനിലേക്കുള്ള ഈ വരവ്. ഒരുവര്‍ഷത്തിനിടെ മോഡിയും ഷി ജിന്‍ പിങ്ങും തമ്മില്‍ നടത്തുന്ന മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.
ഒരുമണിക്കൂറിലേറെ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. നിങ്ങളുടെ ജന്മനാട്ടില്‍ ലഭിച്ച ഉജ്വലവരവേല്‍പ്പുപോലെ, എന്റെ നാട്ടില്‍ ഞാന്‍ നിങ്ങളെയും സസന്തോഷം സ്വീകരിക്കുന്നുവെന്ന് ജിന്‍പിങ് പറഞ്ഞു. ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്കുള്ള ബഹുമതിയെന്നാണ് മോഡി പ്രതികരിച്ചത്. മോഡി ഹിന്ദിയിലും ഷിന്‍ ജിന്‍ പിങ് ചൈനീസിലുമാണ് സംസാരിച്ചത്.
അന്താരാഷ്ട്ര സമൂഹം ഏറെ പ്രാധാന്യത്തോടെയാണ് മോദിയുടെ ഈ സന്ദര്‍ശനത്തെ കാണുന്നത്. ദക്ഷിണേഷ്യയിലെ പ്രധാന ശക്തികളുടെ കൂടിക്കാഴ്ച മേഖലയിലെ സാഹചര്യങ്ങളില്‍ മാറ്റം വരുത്തിയേക്കുമെന്ന പ്രതീക്ഷ സജീവമാണ്. ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ അതിര്‍ത്തിത്തര്‍ക്കം മുതല്‍ പാക് അധീന കശ്മീരില്‍ ചൈനയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍വരെ മോഡി ഉന്നയിച്ചു. പ്രസിഡന്റ് നല്‍കിയ അത്താഴവിരുന്നിലും പങ്കെടുത്തു.
ഊഷ്മളമായ സ്വീകരണത്തിനിടയിലും പാക് അധീന കാശ്മീരിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ചൈന നടത്തുമെന്ന് പ്രഖ്യാപിച്ച നിക്ഷേപത്തെക്കുറിച്ചുള്ള ആശങ്ക ചൈനീസ് പ്രസിഡന്റിനെ അറിയിക്കാന്‍ മോഡി മറന്നില്ല. ചൈനയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ നേരത്തേ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
സാമ്പത്തികരംഗത്ത് ഇന്ത്യയ്ക്കുള്ള 3800 കോടി ഡോളറിന്റെ വ്യാപാരക്കമ്മിയുടെ പ്രശ്‌നവും മോഡി ചര്‍ച്ച ചെയ്തു.
അരുണാചല്‍ പ്രദേശിനെയും ലഡാക്കിനെയും ചൊല്ലിയുള്ള അതിര്‍ത്തിത്തര്‍ക്കങ്ങളുള്‍പ്പെടെ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെങ്കിലും മോഡിയുടെ വ്യക്തിപ്രഭാവം അംഗീകരിക്കപ്പെട്ടുവെന്നതിന്റെ സൂചനയായി അദ്ദേഹത്തിന് ലഭിച്ച സ്വീകരണം. അതിര്‍ത്തി പ്രശ്‌നം, ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം, വ്യാപാരക്കമ്മി തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ പരിഗണിക്കുമ്പോള്‍, സ്വീകരണത്തിലെ ഊഷ്മളത അതിലും പ്രതിഫലിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (20 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (21 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (31 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (47 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends