Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കാബൂള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ടു മലയാളികള്‍

15 MAY 2015 09:21 AM IST
മലയാളി വാര്‍ത്ത.

കാബൂളില്‍ പാലസ് ഗസ്റ്റ്ഹൗസിനു നേരെയുണ്ടായ താലിബാന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളികളായ കൊച്ചി കടവന്ത്ര സ്വദേശി മാത്യു ജോര്‍ജ്, കൊല്ലം സ്വദേശിയായ ഡല്‍ഹി മലയാളി മാര്‍ത്ത ഫാരെല്‍ എന്നിവരും ഉള്‍പ്പെടുന്നു. സംഭവത്തില്‍ നാല് ഇന്ത്യക്കാരുള്‍പ്പടെ 14 പേരാണ് കൊല്ലപ്പെട്ടത്. ഛണ്ഡിഗഡ് സ്വദേശി ആര്‍.കെ. ഭട്ടി, ആന്ധ്രാ സ്വദേശി സതീഷ് ചന്ദ്ര എന്നിവരാണ് കൊല്ലപ്പെട്ട മറ്റു ഇന്ത്യക്കാര്‍. കൊല്ലപ്പെട്ടവരില്‍ അമേരിക്ക, ഇറ്റലി, കസഖ്സ്ഥാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാരുമുണ്ട്.

മധ്യകാബൂളിലെ സമ്പന്നര്‍ താമസിക്കുന്ന കലോല പുസ്ത മേഖലയിലെ അഫ്ഗാന്‍ ആഭ്യന്തരമന്ത്രാലയത്തിനു സമീപമുള്ള പാര്‍ക്ക് പാലസ് അതിഥിമന്ദിരത്തില്‍ ഡിന്നറിനെത്തിയവരാണു കൊല്ലപ്പെട്ടത്. കാബൂളിലെ ഇന്ത്യന്‍ അംബാസഡര്‍ അമര്‍ സിന്‍ഹയെയാണു താലിബാന്‍ ലക്ഷ്യമിട്ടതെന്നു കരുതുന്നു.

അഫ്ഗാന്‍ സര്‍ക്കാരിന്റെ വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട ഇന്റേണല്‍ ഓഡിറ്റിങ്ങിനായി നാലുവര്‍ഷം മുന്‍പാണു മാത്യു കാബൂളിലേക്കു പോയത്. ഡല്‍ഹിയില്‍ മാത്യു ജോലി ചെയ്തിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനം കാബൂളിലെ ജോലിക്കു നിയോഗിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രിയും മകന്‍ ദീപുവുമായി ഫോണില്‍ സംസാരിച്ച മാത്യു ജോര്‍ജ് പുറത്ത് എന്തോ ആക്രമണം നടക്കുന്നതായും എന്നാല്‍ താന്‍ മുറിയില്‍ സുരക്ഷിതനാണെന്നും പറഞ്ഞിരുന്നു. പിന്നീടു ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറുപടിയുണ്ടായില്ല. വ്യാഴാഴ്ച രാവിലെ എംബസിയില്‍നിന്നു മരണം സ്ഥിരീകരിച്ചു വീട്ടില്‍ അറിയിപ്പു ലഭിച്ചു.ദീര്‍ഘകാലം അപ്പോളോ ടയേഴ്‌സ് ചീഫ് ഫിനാന്‍സ് മാനേജരായിരുന്നു മാത്യു ജോര്‍ജ്. കഴിഞ്ഞ ഡിസംബറില്‍ നാട്ടിലെത്തി മടങ്ങിയതായിരുന്നു.

കൊല്ലം സ്വദേശിയായ മാര്‍ത്ത ഫാരെല്‍ പാര്‍ട്ടിസിപ്പേറ്ററി റിസര്‍ച്ച് ഇന്‍ ഏഷ്യ (പിആര്‍ഐഎ) എന്ന സന്നദ്ധസംഘടനയുടെ ഡയറക്ടറാണ്. ആഗാഖാന്‍ ട്രസ്റ്റ് നടത്തിയ പരിപാടിയില്‍ റിസോഴ്‌സ് ട്രെയിനറായി പോയതായിരുന്നു മാര്‍ത്ത. ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഇവര്‍.

ഡിന്നറും സംഗീതവിരുന്നും നടന്ന അതിഥിമന്ദിരത്തില്‍ നുഴഞ്ഞുകയറിയ അക്രമികള്‍ എകെ 47 തോക്കുപയോഗിച്ചു വിദേശികളെ വകവരുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണു വെടിവയ്പുണ്ടായത്. അഞ്ചുമണിക്കൂര്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടല്‍ തുടര്‍ന്നു. അതിഥിമന്ദിരത്തില്‍ കുടുങ്ങിയ അന്‍പതോളം പേരെ സേന രക്ഷപ്പെടുത്തി. സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (21 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (22 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (32 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (48 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends