Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കോമണ്‍ സിവില്‍ കോഡ് നടപ്പിലാക്കുന്ന ആലോചനയില്‍ മോഡി സര്‍ക്കാര്‍, വിവാഹ കാര്യങ്ങള്‍ക്കായി പൊതുനിയമം വേണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം കേന്ദ്രത്തിന് ആശ്വാസമായി

15 MAY 2015 09:55 AM IST
മലയാളി വാര്‍ത്ത.

ബിജെപി സര്‍ക്കാര്‍ ഏറെ നാളായി ആലോചിച്ച് കൊണ്ടിരിക്കുന്ന മാറ്റങ്ങളിലൊന്നാണ് കോമണ്‍ സിവില്‍ കോഡ് നടപ്പിലാക്കുക എന്നത്. എബി വാജ്‌പേയിയുടെ കാലത്ത് കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയപ്പോഴും ഇതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരുന്നു. എന്നാല്‍ കൂട്ടുകക്ഷി മന്ത്രിസഭയില്‍ അത് നടപ്പിലാക്കുക എന്നത് എളുപ്പമല്ല. സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ആദ്യ ചുവടാണ് വിവാഹക്കാര്യത്തിലെ സുപ്രീംകോടതി നിര്‍ദ്ദേശം.

വിവാഹ കാര്യങ്ങളില്‍ രാജ്യത്തെ എല്ലാ സമുദായങ്ങള്‍ക്കുമായി പൊതുനിയമം വേണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ജഡ്ജിമാരായ വിക്രംജിത് സെന്‍, അഭയ് മനോഹര്‍ സപ്രെ എന്നിവരുടെ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സര്‍ക്കാരിന് അവരുടെതായ അഭിപ്രായങ്ങള്‍ പറയാം.
കോടതിയുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമെ ഏകീകൃത സിവില്‍ കോഡ് നിയമം കേന്ദ്ര സര്‍ക്കാരിന് കൈവരിക്കാന്‍ സാധിക്കുകയുള്ളൂ. പ്രതീക്ഷയുടെ മുള്‍മുനയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍.

മറ്റ് പഴുതുകള്‍ അടച്ചാകും വിവാഹക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കുക. ക്രൈസ്തവര്‍ക്കു ബാധകമായ ഇന്ത്യന്‍ വിവാഹമോചന നിയമത്തിലെ 10 എ(1) വ്യവസ്ഥ ചോദ്യംചെയ്ത് ആല്‍ബര്‍ട്ട് ആന്റണി നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. രണ്ടു വര്‍ഷമായി വേര്‍പിരിഞ്ഞു കഴിയുന്നവര്‍ക്കു മാത്രമേ വിവാഹമോചനം നല്‍കുകയുള്ളൂ എന്ന വ്യവസ്ഥയാണു ഹര്‍ജിക്കാരന്‍ ചോദ്യംചെയ്തത്. സ്‌പെഷല്‍ മാര്യേജ് നിയമം, ഹിന്ദു വിവാഹനിയമം, പാഴ്‌സി വിവാഹനിയമം തുടങ്ങിയവ ഒരു വര്‍ഷമായി പിരിഞ്ഞു കഴിയുന്നവര്‍ക്കു വിവാഹമോചനം അനുവദിക്കുന്നതാണ്.
ക്രൈസ്തവര്‍ക്കു ബാധകമായ നിയമത്തിനു കേന്ദ്രംതന്നെ ഭേദഗതി കൊണ്ടുവരേണ്ടതാണെന്നു കോടതി പറഞ്ഞിരിക്കുന്നത്. ഏതു മതത്തിലുള്ള വ്യക്തിക്കും ബാധകമാകുന്ന പൊതുനിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിക്കണമെന്നും കോടതി പറയുന്നു. കേരള, കര്‍ണാടക ഹൈക്കോടതികള്‍ ഇന്ത്യന്‍ വിവാഹമോചന നിയമത്തിലെ രണ്ടുവര്‍ഷ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു.

നിയമത്തിലെ ഈ വിവേചനങ്ങളെ കോടതി തന്നെ ചോദ്യം ചെയ്യുമ്പോള്‍ കോമണ്‍ സിവില്‍ കോഡിന്റെ പ്രസക്തി ഉയരും. അത് തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശവും. സിവില്‍ കോഡ് എന്ന് പറഞ്ഞാല്‍ വ്യക്തി നിയമം വ്യക്തി നിയമങ്ങളില്‍ ഹിന്ദുവിന് ഒരു നിയമം, ഇസ്ലാമിന് ഒരു നിയമം, ക്രിസ്ത്യാനിക്ക് ഒരു നിയമം അങ്ങനെ ആണ്.
ഇതിനു കാരണം മത നിയമങ്ങള്‍ സംരക്ഷിക്കുക ആയിരുന്നു. എന്നാല്‍ ഹിന്ദു നിയമങ്ങളില്‍ ഒരുപാടു പരിഷ്‌കരണങ്ങള്‍ വന്നിരുന്നു. ഏക ഭാര്യാത്വം, ഹിന്ദു വിവാഹ നിയമം, ഇവയൊക്കെ പരിഷ്‌കരിക്കപ്പെട്ടു. ഇസ്ലാമിക വ്യക്തി നിയമങ്ങള്‍ കാര്യമായ മാറ്റമില്ലാതെ ഇന്ത്യ നില നിര്‍ത്തി. ക്രൈസ്തവ നിയമങ്ങളും ചെറിയ മാറ്റങ്ങള്‍ക്കു വിധേയമായി എങ്കിലും എല്ലാവര്‍ക്കും പ്രത്യേകം നിയമങ്ങള്‍ നില നില്‍ക്കുന്നു. ഇത് ഏകീകരിക്കപ്പെട്ടു കൊണ്ട്, എല്ലാവര്ക്കും ഒരേ പോലെ ബാധകമായ സിവില്‍ കോഡ് വരണം എന്നതാണ് ബിജെപിയുടെ ആഗ്രഹം.
രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുകയാണ് പ്രഥമ ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മോദി തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. സമുദായ, ധര്‍മ ആവശ്യങ്ങള്‍ക്കായി സ്വത്ത്ദാനം ചെയ്യുന്നതിന് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ െ്രെകസ്തവര്‍ക്കുള്ള നിയന്ത്രണം നീക്കുന്ന ഉത്തരവിലാണ് സുപ്രിം കോടതി ഏകീകൃത സിവില്‍ നിയമം അഭികാമ്യമാണെന്ന് അഭിപ്രായപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (19 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (20 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (30 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (46 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (59 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends