കോളജിലെത്തുന്ന ഒന്നാം വര്‍ഷക്കാര്‍ക്ക് ഹോസ്റ്റല്‍ മുറി ഒഴിഞ്ഞ് കൊടുക്കാന്‍ വേണ്ടി കുട്ടിയോട് കോളജ് ഹോസ്റ്റല്‍ അധികൃതര്‍ ആവശ്യപ്പെട്ടു ; ഹോസ്റ്റല്‍ ഒഴിഞ്ഞ് കൊടുത്താല്‍ തന്നെ വലിയ തുക വാടക കൊടുത്ത് താമസിച്ച് പഠിക്കാനുള്ള സാമ്ബത്തിക സ്ഥിതിയിലായിരുന്നില്ല കുടുംബം ; വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഗുരുതര ആരോപണങ്ങൾ ഉയരുന്നു

ഡല്‍ഹി സര്‍വകലാശാലയിലെ ലേഡി ശ്രീ റാം(എല്‍എസ്‌ആര്‍) കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയും തെലങ്കാന സ്വദേശിനിയുമായ ഐശ്വര്യ ജീവനൊടുക്കിയിരുന്നു. ഇതിന് കാരണം അധികൃതരുടെ അനാസ്ഥയാണന്ന് കോളജിലെ സ്റ്റുഡന്റ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയും മലയാളിയുമായ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ. തെലങ്കാന സംസ്ഥാനത്ത് നിന്നു മികച്ച മാര്‍ക്ക് വാങ്ങിയായിരുന്നു ഐശ്വര്യ കോളജില്‍ പ്രവേശനം നേടിയത്. കോളജിലെത്തുന്ന ഒന്നാം വര്‍ഷക്കാര്‍ക്ക് ഹോസ്റ്റല്‍ മുറി ഒഴിഞ്ഞ് കൊടുക്കാന്‍ വേണ്ടി ഈ കുട്ടിയോട് കോളജ് ഹോസ്റ്റല്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു . കൊവിഡ് കാരണം സ്വന്തം നാട്ടില്‍ നിന്നു വന്ന് ഹോസ്റ്റല്‍ ഒഴിഞ്ഞ് കൊടുത്താല്‍ തന്നെ വലിയ തുക വാടക കൊടുത്ത് താമസിച്ച് പഠിക്കാനുള്ള സാമ്ബത്തിക സ്ഥിതിയിലായിരുന്നില്ല വിദ്യാര്‍ഥിനിയുടെ കുടുംബം ഉണ്ടായിരുന്നത് . ദിനംപ്രതി 400 രൂപയ്ക്കു ജോലി ചെയ്യുന്ന മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്കായിരുന്നു പിതാവ്. ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുാനുള്ള സൗകര്യമുള്ള ഫോണ്‍ പോലും ഐശ്വര്യയ്ക്കുണ്ടായിരുന്നില്ല. സംസ്ഥാനത്തെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പ് തുക ലഭിക്കാത്തതും പഠിക്കാന്‍ റെക്കോഡ് ചെയ്ത ക്ലാസില്ലാത്തതുമാണ് ഐശ്വര്യയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. .
വീടും സ്വര്‍ണവും പണയം വച്ചായിരുന്നു രക്ഷിതാക്കള്‍ മകളെ ഡല്‍ഹിയില്‍ പഠിക്കാന്‍ അയച്ചത്. മിടുക്കിയായ ചേച്ചിയെ പഠിപ്പിക്കുന്നതിന്റെ ഭാഗമായി ചെലവ് ചുരുക്കാന്‍ ഏഴാം ക്ലാസില്‍ വച്ച് ഇളയ സഹോദരി വൈഷ്ണവി പഠനം നിര്‍ത്തുകയായിരുന്നു. സെക്കന്റ് ഹാന്റ് ലാപ്ടോപ് വാങ്ങാനുള്ള കഴിവ് പോലും പിതാവിനുണ്ടായിരുന്നില്ല. പഠനത്തില്‍ മിടുക്കിയായിരുന്ന ഐശ്വര്യയ്ക്കു സിവില്‍ സര്‍വീസില്‍ എത്തിപ്പെടാനായിരുന്നു ആഗ്രഹിച്ചിരുന്നത്.എന്നാൽ വിദ്യാര്‍ത്ഥിനി പരിഹാരത്തിനായി തങ്ങളുമായി ബന്ധപ്പെട്ടിരുന്നില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തക്കതായ സംവിധാനമുള്ള സ്ഥാപനമാണ് എല്‍എസ്‌ആര്‍ എന്നും അവർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























