ടിആര്‍പി തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടിവിക്ക് നേരെ മുംബൈ പോലീസിന്റെ അടുത്ത നടപടി....അര്‍ണബ് ഗോസ്വാമിക്ക് പിന്നാലെ വിതരണ വിഭാഗം മേധാവി ഘന്‍ശ്യാം സിങ് അറസ്റ്റിൽ

ടിആര്‍പി നിരക്കില്‍ കൃത്രിമം കാണിച്ച കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ടിവി വിതരണ വിഭാഗം മേധാവിയായ ഘന്‍ശ്യാം സിങ്ങാണ് അറസ്റ്റിലായത്. കേസിലെ പന്ത്രണ്ടാം പ്രതിയാണ് ഘനശ്യാം. 2018-ലെ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് റിപ്പബ്ലിക് ടിവി എഡിറ്ററായ അര്‍ണബ് ഗോസ്വാമി അറസ്റ്റിലായത്.കൂടാതെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന അര്‍ണബിന്റെ ഇടക്കാല ജാമ്യം കഴിഞ്ഞ ദിവസം ബോംബൈ ഹൈക്കോടതി നിഷേധിച്ചിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് അര്‍ണബ് അറസ്റ്റിലായിരിക്കുന്നത്.
ടി.വി.കാണുന്നില്ലെങ്കിലും കൂടുതല്‍ സമയവും വീട്ടില്‍ റിപ്പബ്ലിക് ടിവി ചാനല്‍ ഓണ്‍ ചെയ്ത് ഇട്ടാല്‍ പണം ലഭിക്കുമായിരുന്നുവെന്ന് ചില പ്രേക്ഷകര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. റിപ്പബ്ലിക്കിന് പുറമേ ഫക്ത് മറാത്തി, ബോക്‌സ് സിനിമ തുടങ്ങിയ ലോക്കല്‍ ചാനലുകള്‍ക്കെതിരേയും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. റിപ്പബ്ലിക് ടിവിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളെ അധികൃതര്‍ നിഷേധിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി റിപ്പബ്ലിക് ചാനലിനെ മുംബൈ പോലീസ് കരുതിക്കൂട്ടി ആക്രമിക്കുകയാണെന്നാണ് അധികൃതരുടെ പറയുന്നത്.
https://www.facebook.com/Malayalivartha
























