ഭർത്താവിനെ കാമുകിക്ക് വിട്ടുനൽകി ഭാര്യ ;ഭാര്യയുടെ പെരുമാറ്റം പക്വതയുള്ളതെന്ന് ആളുകൾ
മറ്റുള്ളവർക്കു വേണ്ടി അത്രയും പ്രിയപ്പെട്ടതെന്തും വിട്ടുനൽകുന്ന ചിലരുണ്ട്. അക്കൂട്ടത്തിലുള്ള ഒരു സ്ത്രീയെ പ്രകീർത്തിക്കുകയാണ് ഏവരും. വിവാഹം കഴിഞ്ഞ് മൂന്നു വർഷത്തിനു ശേഷം ഭർത്താവിനെ അദ്ദേഹത്തിന്റെ പഴയ കാമുകിക്ക് വിട്ടുനൽകിയിരിക്കുകയാണ് ഒരു യുവതി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.സിനിമയിൽ മാത്രമയിരിക്കും പലപ്പോഴും ഇത്തരം സംഭവങ്ങൾ കാണുന്നത്. ഇത് പക്ഷേ, സിനിമയല്ല. സിനിമയെ വെല്ലുന്ന രീതിയിൽ പച്ചയായ ജീവിതത്തിൽ സംഭവിച്ചതാണ്. യാതൊരു രീതിയുള്ള അതിക്രമവുമല്ല ഈ വിവാഹമോചനത്തിനു കാരണം. പകരം ഭർത്താവിനെ സഹായിക്കാനായി ഒരു ഭാര്യയുടെ ത്യാഗമാണ്. ഭാര്യയെ ഒഴിവാക്കാതെ തന്നെ പഴയകാമുകിയെ വിവാഹം കഴിക്കാനായിരുന്നു ഭർത്താവ് കരുതിയിരുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ കാമുകിയോടുള്ള പ്രണയം മനസ്സിലാക്കിയ ഭാര്യ സ്വമേധയാ വിവാഹബന്ധം വേർപ്പെടുത്താൻ തയാറാകുകയായുന്നു. ബഹുഭാര്യത്വം നിയമ വിധേയമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹ മോചനത്തിന് തയാറായത്. ഭർത്താവിന് കാമുകിയുമായുള്ള ബന്ധം സുഗമമാക്കാനാണ് ഇവർ വിവാഹ മോചനം തേടിയത്.
‘അയാൾക്ക് രണ്ടുപേരുമായി വിവാഹ ബന്ധം തുടരാനായിരുന്നു താത്പര്യം. എന്നാൽ നിയമപരമായി അത് സാധ്യമല്ല. പക്ഷേ, ഭാര്യ വളരെ പക്വതയോടെ തീരുമാനം എടുത്തു. അവൾ വിവാഹമോചനത്തിനു മുൻകൈ എടുത്തു. കാമുകിയുമായി അയാളുടെ വിവാഹത്തിന് സഹായിച്ചു’. – കേസ് വാദിച്ച അഭിഭാഷക പറഞ്ഞു. ഭർത്താവിന്റെ വിവാഹേതര ബന്ധം മനസ്സിലാക്കിയാണ് യുവതി പിൻമാറിയത്. ഭർത്താവിന്റെ സന്തോഷത്തിനായി യുവതി ചെയ്ത ത്യാഗം പ്രകീർത്തിക്കുകയാണ് ഏവരും.
പൊതുവെ ഭർത്താവിന് കാമുകിയുണ്ടായാൽ ആ കാമുകിയെ ഒഴിവാക്കാൻ ഭർത്താവിനെ നിർബന്ധിക്കുന്ന കാഴ്ച്ചയാണ് നമ്മൾ കാണാറ്.അല്ലെങ്കിൽ അത് കുടുംബ ജീവിതത്തിൽ വലിയരീതിയിലുള്ള പ്രശനങ്ങൾ സൃഷ്ടിക്കും .അവസാനം കുടുബ കലഹമായി അടിപിടിയായി കോടതിയിൽ ചെന്ന് നിയമത്തിന്റെ വഴിയിൽ അത് അവസാനിക്കുന്ന കാഴ്ച്ചയും നമ്മൾ കണാറുണ്ട് .എന്നാൽ ഇതിപ്പോ ലോകം മുഴുവൻ വാഴ്ത്തി പാടുന്ന ഒരു സംഭവമായി മാറുന്നതിലേക്കാണ് വഴി തുറന്നിരിക്കുന്നത് .ഭർത്താവും ഭാര്യയും തമ്മിൽ ശത്രുത ഇല്ലാതെ .നല്ല സൗഹൃദ പരമായ ഒരു അന്തരീക്ഷത്തോടെ ആ ബന്ധം അവസാനിക്കുകയും ചെയ്യുന്നു .എന്തായാലും പരസ്പരം സ്വന്തമാക്കാനും വെട്ടിപിടിക്കാനും ശ്രമിക്കുന്ന നമ്മുടെ ഈ ലോകത്തിൽ ഇത്തരത്തിൽ വിട്ടുകൊടുക്കാനുള്ള മനസ്സുള്ള അപൂർവം ചിലരെങ്കിലും ഉള്ളത് നല്ലതിനാവട്ടെ .
https://www.facebook.com/Malayalivartha
























