രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്‍തൂക്കം.....58 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 34 ലും ബിജെപിക്ക് വ്യക്തമായ ലീഡ്നില...തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കിലും ബിജെപി തന്നെ മുന്നില്‍

രാജ്യത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന മിക്കവാറും മണ്ഡലങ്ങളില്‍ ബിജെപിക്ക് മുന്‍തൂക്കം. 11 സംസ്ഥാനങ്ങളിലായി 58 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഛത്തിസ്ഗഢ്, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, ഒഡീഷ, നാഗാലാന്‍ഡ്, മണിപ്പൂര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.
ഛത്തിസ്ഗഢില്‍ ഒരു മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അതില്‍ കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നു. ഗുജറാത്തില്‍ എട്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. ബിജെപിക്കാണ് നേട്ടം. എല്ലായിടത്തും നേരത്തെ മുതല്‍ ബിജെപിയാണ് മുന്നിലായിരുന്നത്. അതില്‍ മൂന്നിടത്ത് വിജയിക്കുകയും ചെയ്തു.
ഹരിയാനയില്‍ ഒരു സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അത് കോണ്‍ഗ്രസ് വിജയിച്ചു. ജാര്‍ഖണ്ഡില്‍ രണ്ട് സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ്. ഒരു സീറ്റില്‍ കോണ്‍ഗ്രസ്സും ഒന്നില്‍ ജെഎംഎമ്മും മുന്നില്‍ നില്‍ക്കുന്നു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റില്‍ ഒന്ന് ബിജെപി നേടി, മറ്റൊന്നില്‍ മുന്നിട്ടുനിലര്‍ക്കുന്നു. മധ്യപ്രദേശില്‍ 28 സീറ്റില്‍ 1 സീറ്റ് വിജയിച്ചു. 19 സീറ്റില്‍ മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് 7 സീറ്റിലും ബിഎസ്പി ഒരു സീറ്റിലും മുന്നിലാണ്.
മണിപ്പൂരില്‍ അഞ്ച് സീറ്റിലാണ് മല്‍സരം നടന്നത്. അതില്‍ ബിജെപി മൂന്നെണ്ണം നേടിയെങ്കില്‍ ഒന്നില്‍ മുന്നിട്ടു നില്‍ക്കുന്നു. ഒരിടത്ത് സ്വതന്ത്രനാണ് മുന്നില്‍.നാഗാലാഡില്‍ മത്സരം നടന്നത് രണ്ടിടത്തേക്കാണ്. ഒന്നില്‍ സ്വതന്ത്രനും മറ്റൊന്നില്‍ നാഷണല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയും മുന്നിലാണ്. ഒഡീഷയില്‍ രണ്ടിടത്തേക്ക് മല്‍സരം നടക്കുമ്ബോള്‍ രണ്ടിലും ബിജു ജനതാദളാണ് മുന്നില്‍. തെലങ്കാനയില്‍ ആകെ തിരഞ്ഞെടുപ്പ് നടന്നതില്‍ ഒരു സീറ്റില്‍ ടിആര്‍എസ് മുന്നിലാണ്. യുപിയില്‍ ഏഴ് സീറ്റുകളാണ് ഉള്ളത്. അതില്‍ 6 ഇടത്ത് ബിജെപിയും ഒരിടത്ത് എസ്പിയുമാണ് മുന്നില്‍.
സ്വകാര്യ ചാനലുകള്‍ നല്‍കുന്ന വിവരമനുസരിച്ച് 11 സംസ്ഥാനങ്ങളിലായി 58 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 34 ലും ബിജെപിയാണ് മുന്നില്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കിലും ബിജെപി തന്നെയാണ് മുന്നില്‍.
https://www.facebook.com/Malayalivartha
























