ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി? വോട്ടെണ്ണല്‍ തുടരുമ്‌ബോള്‍ എന്‍ഡിഎയ്ക്ക് 133 സീറ്റുകളില്‍ ലീഡ്

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ലീഡ് നേടി എന്‍ഡിഎ സഖ്യം. പ്രതിപക്ഷ സഖ്യം 99 സീറ്റുകളുമായി വോട്ടെണ്ണല്‍ തുടരുമ്‌ബോള്‍ എന്‍ഡിഎയ്ക്ക് 133 സീറ്റുകളില്‍ ലീഡ് തുടരുകയാണ്. മിക്ക മണ്ഡലങ്ങളിലും 50 ശതമാനത്തോളം വോട്ടുകള്‍ എണ്ണാന്‍ ബാക്കിയുള്ളപ്പോഴുള്ള കണക്കാണിത്.2015നേക്കാള്‍ മികച്ച പ്രകടനമാണ് ബിജെപി കാഴ്ചവെയ്ക്കുന്നത്. ഏറ്റവും വലിയ ഒറ്റകക്ഷിയും ബിജെപിയാണ്. അതേസമയം, ഇടതുപാര്‍ട്ടികളായ സിപിഐ,സിപിഐഎം, സിപിഐ(എംഎല്‍) എന്നീ പാര്‍ട്ടികള്‍ സഖ്യത്തില്‍ തങ്ങള്‍ക്ക് ലഭിച്ച 29 സീറ്റുകളില്‍ 19 സീറ്റിലും ലീഡ് ചെയ്യുകയാണ്. കഴിഞ്ഞതവണത്തെ തെരഞ്ഞെടുപ്പിനേക്കാളും മികച്ച പ്രകടനമാണിത്. മഹാസഖ്യത്തില്‍ ആര്‍ജെഡി 144 സീറ്റ്, കോണ്‍ഗ്രസ് 70, സിപിഐഎംഎല്‍ 19, സിപിഐ ആറ്, സിപിഎം നാല് എന്നിങ്ങനെ സീറ്റുകളിലായാണ് മത്സരിക്കുന്നത്.243 അംഗങ്ങളുള്ള നിയമസഭയില്‍ 122 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 106 മണ്ഡലങ്ങളില്‍ ആയിരത്തില്‍ താഴെ വോട്ടിനാണ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നത്. 30 സീറ്റുകളില്‍ 500ല്‍ താഴെയാണ് നിലവിലെ ഭൂരിപക്ഷം.
ലീഡ് നില...
എന്‍ഡിഎ 133 (ബിജെപി 75 ജെഡിയു 52, മറ്റുള്ളവര്‍ 06)
മഹാസഖ്യം 99 (ആര്‍ജെഡി 63, കോണ്‍ഗ്രസ് 18, സിപിഐഎംഎല്‍ 12, മറ്റുള്ളവര്‍ 03)
എല്‍ജെപി 2
മറ്റുള്ളവര്‍10
https://www.facebook.com/Malayalivartha
























