എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ എല്ലാം പൊള്ളയായി?

ബീഹാറില്‍ മഹാസഖ്യം സീറ്റുകള്‍ തൂത്തുവാരുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാറ്റില്‍ പറത്തി എന്‍ഡിഎ സഖ്യം മുന്നേറുകയാണ്. ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുമ്ബ് പുറത്തുവന്ന മിക്ക എക്‌സിറ്റ്‌പോള്‍ ഫലങ്ങളും മഹാസഖ്യത്തിനും തൂക്കു നിയമസഭയ്ക്കുമാണ് സാധ്യത കല്‍പ്പിച്ചിരുന്നത്. എന്‍ഡിഎയും പ്രതിപക്ഷ സഖ്യവും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നും മഹാസഖ്യത്തിന് മേല്‍ക്കൈ ഉണ്ടാകുമെന്നുമായിരുന്നു സൂചനകള്‍.
മുമ്ബ് വിശ്വസനീയമായ രീതിയില്‍ പ്രവചനം നടത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ രണ്ട് എക്‌സിറ്റ്‌പോളുകളെങ്കിലും മഹാസഖ്യത്തിന്റെ വിജയം പ്രവചിച്ചിരുന്നു. മുന്‍ കാലങ്ങളില്‍ ഏറെക്കുറെ കൃത്യമായ പ്രവചനം നടത്തിയിരുന്ന ഇന്ത്യാടുഡേ ആക്‌സിസ് പോള്‍ പ്രതിപക്ഷ സഖ്യത്തിന് 161 സീറ്റുകളാണ് പ്രവചിച്ചത്. എന്‍ഡിഎയ്ക്ക് 91 സീറ്റുകളും പറഞ്ഞു. സിഎന്‍എന്‍ ന്യൂസ് 18 ടുഡേയ്‌സ് ചാണക്യ പ്രവചിച്ചത് മഹാസഖ്യം 180 സീറ്റുകളും എന്‍ഡിഎ 55 സീറ്റുകളും നേടുമെന്നായിരുന്നു. അതേസമയം എബിപി ന്യൂസ് സി വോട്ടര്‍ പ്രവചനം ഏറെക്കുറെ യഥാര്‍ത്ഥ ഫലത്തോട് അടുത്തെത്തി.
എന്‍ഡിഎ സഖ്യം 104 മുതല്‍ 128 സീറ്റുകള്‍ വരെ നേടുമെന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ മഹാസഖ്യത്തിന് കല്‍പ്പിച്ചത് 108 മുതല്‍ 131 സീറ്റുകള്‍ വരെയാണ്. എല്‍ജെപിയ്ക്ക് മൂന്ന് സീറ്റുകള്‍ വരെയും മറ്റുള്ളവര്‍ക്ക് 8 സീറ്റുകള്‍ വരെയും കിട്ടാമെന്ന് പറഞ്ഞു. ടൈംസ് നൗ സീ വോട്ടറുടെ പ്രവചനം എന്‍ഡിഎ 116 സീറ്റുകളും മഹാസഖ്യം 120 സീറ്റുകളും നേടുമെന്നായിരുന്നു. റിപ്പബല്‍ക് ടിവി ജാന്‍ കി ബാത്ത്് എന്‍ഡിഎയ്ക്ക് 91117 സീറ്റുകള്‍ പ്രവചിച്ചു. ഇവരും മഹാസഖ്യത്തിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിച്ചത് 118 138 വരെ സീറ്റു നേടുമെന്ന് പറഞ്ഞു.
https://www.facebook.com/Malayalivartha
























