ബീഹാറില്‍ എന്‍ഡിഎ 126 മണ്ഡലങ്ങളില്‍ മുന്നേറുന്നു...

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുകയാണ്. വൈകീട്ട് എട്ടരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട റിപോര്‍ട്ടനുസരിച്ച് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ 126 സീറ്റിലും മഹാസഖ്യം 110 സീറ്റിലും മുന്നിലാണ്. ഏറ്റവും കൂടുതല്‍ സീറ്റ് നേടുന്ന ഒറ്റക്കക്ഷിയാകാനുള്ള മത്സരം ബിജെപിയും ആര്‍ജെഡിയും തമ്മിലാണ്. ആര്‍ജെഡിയെ അപേക്ഷിച്ച് ബിജെപിക്ക് ഒരു സീറ്റിന്റെ മുന്‍തൂക്കമാണ് ഉള്ളത്.
ബിജെപി ഇതുവരെ 19 സീറ്റില്‍ വിജയിച്ചു. 55 മണ്ഡലങ്ങളില്‍ മുന്നേറ്റം തുടരുന്നു. ജെഡിയു 10 സീറ്റില്‍ വിജയിച്ചു. 35 സീറ്റില്‍ മുന്നില്‍. വികഷീല്‍ ഇന്‍സാന്‍പാര്‍ട്ടി രണ്ട് സീറ്റ് നേടി. രണ്ടിടത്ത് മുന്നിലാണ്.
മഹാസഖ്യത്തിലെ ആര്‍ജെഡി 19 സീറ്റില്‍ വിജയിച്ചു. 54 എണ്ണത്തില്‍ മുന്നിലാണ്.
കോണ്‍ഗ്രസ് 7 ഇടത്ത് വിജയിച്ചു. 13 സീറ്റില്‍ മുന്നിലാണ്. സിപിഐ ഒരു സീറ്റ് നേടി. രണ്ടിടത്ത് മുന്നേറുന്നു. സിപിഐഎം ഒരു സീറ്റ് നേടി. ഒന്നില്‍ മുന്നിലാണ്. സിപിഐ എംഎല്‍ അഞ്ച് സീറ്റ് നേടി ഏഴിടത്ത് മുന്നിലാണ്. എഐഎംഐഎമ്മിന് ഒരു സീറ്റ് ലഭിച്ചു. 4 മണ്ഡലത്തില്‍ മുന്നിലാണ്. ബിഎസ്പി ഒരു സീറ്റില്‍ മുന്നിലാണ്. ഒരു മണ്ഡലത്തില്‍ സ്വതന്ത്രന്‍ ജയിച്ചു.
https://www.facebook.com/Malayalivartha
























