റിട്ടേണിങ് ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നില്ല!...119 സീറ്റുകളില്‍ മഹാസഖ്യം വിജയിച്ചുവെന്ന് ആര്‍.ജെ.ഡി.....വിജയിച്ച സീറ്റുകളുടെ ലിസ്റ്റ് പുറത്തുവിട്ട് ആര്‍.ജെ.ഡി നേതൃത്വം

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ 119 സീറ്റുകളില്‍ മഹാസഖ്യം വിജയിച്ചുവെന്ന് ആര്‍.ജെ.ഡി. എന്നാല്‍, റിട്ടേണിങ് ഓഫീസര്‍മാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നില്ലെന്നും ആര്‍.ജെ.ഡി ആരോപിച്ചു. വിജയിച്ച സീറ്റുകളുടെ ലിസ്റ്റ് ആര്‍.ജെ.ഡി പുറത്ത് വിട്ടിട്ടുണ്ട്.
വിജയിച്ച സ്ഥാനാര്‍ഥികളെ തെരഞ്ഞെടുപ്പ് കമീഷന്‍ അഭിനന്ദിച്ചു. പക്ഷേ സര്‍ട്ടിഫിക്കറ്റ് മാത്രം നല്‍കിയില്ല. ഇത്തരം കൊള്ള ജനാധിപത്യത്തിന് ചേരുന്നതല്ല. 119 സീറ്റ് വിജയിച്ചിട്ടും ടി.വി ചാനലുകളില്‍ മഹാസഖ്യം 109 സീറ്റില്‍ മാത്രം വിജയിച്ചുവെന്നാണ് കാണിക്കുന്നതെന്നും ആര്‍.ജെ.ഡി പറഞ്ഞു.എല്ലാ ഓഫീസുകളേയും സ്വാധീനിക്കാനുള്ള ശ്രമമാണ് നിതീഷ് കുമാര്‍ നടത്തുന്നതെന്നും ആര്‍.ജെ.ഡി ആരോപിച്ചു.
https://www.facebook.com/Malayalivartha
























