നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ആന്ധ്രാപ്രദേശില്‍ നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. സര്‍ക്കിണ്‍ ഇന്‍സ്‌പെക്ടര്‍ സി ഐ സോമശേഖര്‍ റെഡ്ഡി, കോണ്‍സ്റ്റബിള്‍ എച്ച് ഗംഗാധര്‍ എന്നിവരാണ് പിടിയിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് തങ്ങള്‍ ജീവനൊടുക്കുന്നതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. വീഡിയോ പുറത്ത് എത്തിയതിന് പിന്നാലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘത്തെ ഡിജിപി അന്വേഷണത്തിന് നിയോഗിച്ചിരുന്നു. തുടര്‍ന്നാണ് കുടുംബത്തെ ഉപദ്രവിച്ചു എന്ന് ആരോപിച്ച പോലീസുകാരെ അറസ്റ്റ് ചെയ്തത്.
കുര്‍ണൂല്‍ നന്ദയാലിലെ ഓട്ടോറിക്ഷ െ്രെഡവറായ അബ്ദുള്‍ സലാം(45) ഭാര്യ നൂര്‍ജഹാന്‍(40) മക്കളായ സല്‍മ(14), ദാധി ഖലന്ധര്‍(10) എന്നിവരെ കഴിഞ്ഞയാഴ്ചയാണ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കരണ്ടെത്തിയത്.പോലീസ് പറഞ്ഞത് മോഷണക്കേസില്‍ പ്രതിയായ സലാമും കുടുംബവും ജീവനൊടുക്കിയെന്നായിരുന്നു. ഇതിന് പിന്നാലെയാണ് സലാമിന്റെ ഫോണില്‍ നിന്നും പോലീസിനെതിരെയുള്ള വീഡിയോ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് മുമ്ബു കുടുംബത്തോടൊപ്പമാണ് സലാം വീഡിയോ റെക്കോര്‍ഡ് ചെയ്തത്. പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെനന്നും രണ്ട് പോലീസുകാരുടെ ഉപദ്രവം സഹിക്കാനാവുന്നില്ലെന്നും അതിനാലാണ് കടുംകൈ ചെയ്യുന്നതെന്നും സലാം വീഡിയോയില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























