ബിഹാറില്‍ തങ്ങള്‍ വിജയിച്ചു എന്നുള്ള സൂചന നല്‍കി ബി.ജെ.പി... ബിഹാറില്‍ ഒരിക്കല്‍ക്കൂടി ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചുവെന്ന് ഭൂപേന്ദര്‍ യാദവ്

ബിഹാറില്‍ തങ്ങള്‍ വിജയിച്ചു എന്നുള്ള സൂചന നല്‍കി ബി.ജെ.പി. ബിഹാറില്‍ ഒരിക്കല്‍ കൂടി ഭരിക്കാനുള്ള ഭൂരിപക്ഷം തങ്ങള്‍ക്ക് ലഭിച്ചുവെന്നറിയിച്ച് ബി.ജെ.പി നേതാവ് ഭൂപേന്ദര്‍ യാദവ് പറഞ്ഞു. പാട്‌നയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭൂരിപക്ഷം നേടാനായതില്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദയ്ക്കും നന്ദി വോട്ടര്‍മാര്‍ക്കും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. ഇതിലൂടെ ബിഹാറില്‍ തങ്ങള്‍ വിജയിച്ചു എന്നുള്ള പ്രഖ്യാപനം തന്നെയാണ് ബി.ജെ.പി നടത്തുന്നത്.
https://www.facebook.com/Malayalivartha
























