ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍.ഡി.എ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി... ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ 243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം ഭരണത്തുടര്‍ച്ച നേടിയത്

ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍.ഡി.എ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ 243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം ഭരണത്തുടര്‍ച്ച നേടിയത്. കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 122 സീറ്റുകളാണ്. അവസാന ഘട്ടംവരെ സസ്പെന്‍സ് നിറഞ്ഞ വോട്ടെണ്ണലിനൊടുവില്‍ മഹാസഖ്യത്തിന് 110 സീറ്റുകള്‍ നേടാനെ സാധിച്ചുള്ളു.
75 സീറ്റുകള്‍ നേടി ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. സംസ്ഥാനത്തുടനീളം മുന്നേറ്റമുണ്ടാക്കി ബി.ജെ.പി 74 സീറ്റ് നേടിയപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു 43 സീറ്റുകളില്‍ ഒതുങ്ങി.
https://www.facebook.com/Malayalivartha
























