പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഘത്തിലെ പ്രധാനി ബാംഗ്ലൂരില്‍ അറസ്റ്റില്‍

നീലച്ചിത്രം വിറ്റ് കാശാക്കുന്ന വീരന്‍ പിടിയില്‍. സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകളും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തിലെ പ്രധാനിയെ സിബിഐ അറസ്റ്റു ചെയ്തു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ബാംഗ്ലൂര്‍ സ്വദേശഇ കൗശിക് കുനാര്‍ അറസ്റ്റിലായത്. പെണ്‍കുട്ടികളെ കബളിപ്പിച്ച് രഹസ്യമായി പകര്‍ത്തിയ അശ്ലീല ദൃശ്യങ്ങളുടെ അഞ്ഞൂറോളം ക്ലിപ്പുകളും ഇയാളില്‍ നിന്ന് സിബിഐ കണ്ടെടുത്തിട്ടുണ്ട്. വാട്ട്‌സ് ആപ് അടക്കമുള്ള നവമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അശ്ലീല വിഡിയോകള്‍ കൗശികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തുവിടുന്നതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. നേരത്തെ അഞ്ച് പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ടതിനെതിരെ പൊതുപ്രവര്‍ത്തക് സുനിത കൃഷ്ണന്‍ പ്രചരണം നടത്തിയിരുന്നു. ഈ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതും ഇവരാണെന്നാണ് അറിവായിട്ടുള്ളത്.
ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തുവിന് കത്തയച്ചതിനെത്തുടര്‍ന്ന്! കോടതി സ്വമേധയാ കേസെടുക്കുകയും സംഭവം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ അയച്ച കത്തിനൊപ്പം ലഭിച്ച പെന്‍ ്രൈഡവിലെ ഒന്‍പതോളം അശ്ലീല വിഡിയോ ക്ലിപ്പുകള്‍ കോടതി തെളിവായി സ്വീകരിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ചീഫ് ജസ്റ്റിസിന് ലഭിച്ച ക്ലിപ്പുകളില്‍ മൂന്നെണ്ണം കൗശിക് അയച്ചതാണെന്ന് കണ്ടെത്തിയിട്ടുള്ളതായി സിബിഐ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഒഡീഷയില്‍ നിന്ന് മറ്റ് രണ്ടുപേരെയും പിടികൂടിയതായി അന്വേഷാണോദ്യോഗസ്ഥര്‍ പറഞ്ഞു. കൗശികിന്റെ ഫ്‌ലാറ്റില്‍ നിന്ന് എഡിറ്റിങ് സംവിധാനവും വിവിധ തരത്തിലുള്ള രഹസ്യ കാമറകളും പിടികൂടിയിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ അപ്പ്‌ലോഡ് ചെയ്യുന്ന വിഡിയോകള്‍ ആളുകള്‍ കാണുന്നതിനനുസരിച്ച് ഇയാള്‍ക്ക് പണം ലഭിക്കുമായിരുന്നെന്ന് സംഘം വെളിപ്പെടുത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























