ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ നടപടിക്കെതിരെ റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...

ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ നടപടിക്കെതിരെ റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍.... ഇടക്കാല ജാമ്യം അനുവദിക്കണമെന്ന അര്‍ണബിന്റെ ആവശ്യമായിരുന്നു ഹൈക്കോടതി തള്ളിയത്. ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
അതേസമയം, അര്‍ണബിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്ത് നല്‍കി. 2018ല്‍ നടന്ന ഒരു ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണ കുറ്റത്തിനാണ് മുംബൈ പോലീസ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്.
"
https://www.facebook.com/Malayalivartha
























