ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ പ്രേരണാ കേസില്‍ അര്‍ണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷയിലുള്ള സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം

ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യാ പ്രേരണാ കേസില്‍ അര്‍ണാബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷയിലുള്ള സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം. 50000 രൂപ ആള്‍ജാമ്യത്തിനും അന്വേഷണത്തോട് സഹകരിക്കണമെന്ന വ്യവസ്ഥയോടെയുമാണ് ജാമ്യം. ഉത്തരവിന്റെ പൂര്‍ണ രൂപം പിന്നീട് നല്‍കും.
ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ബോംബെ ഹൈക്കോടതി വിധിക്കെതിരായ അര്‍ണാബിന്റെയും കൂട്ടുപ്രതികളായ നിതീഷ് ശാര്‍ദ, പ്രവീണ്‍ രാജേഷ് സിങ് എന്നിവരുടെയും ഹരജി അടിയന്തരപ്രാധാന്യത്തോടെയാണ് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദിര ബാനര്‍ജി എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്.
എഫ്.ഐ.ആര്‍ ഉള്ളതു കൊണ്ടുമാത്രം ഒരാള്‍ക്ക് ജാമ്യം നിഷേധിക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി വ്യക്തിസ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വാദംകേള്‍ക്കലിനിടെ നിരീക്ഷിച്ചു. അര്‍ണാബിനും കൂട്ടുപ്രതികള്‍ക്കും വേണ്ടി ഹരീഷ് സാല്‍വെയും മഹാരാഷ്ട്ര സര്‍ക്കാറിനു വേണ്ടി കപില്‍ സിബല്‍, അമിത് ദേശായ് എന്നിവരുമാണ് വാദിച്ചത്.
അര്‍ണാബിനും റിപ്പബ്ലിക് ചാനലിനും മേല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിരവധി കേസുകള്‍ ചുമത്തിയിട്ടുണ്ടെന്ന് ഹരീഷ് സാല്‍വെ കോടതിയില്‍ പറഞ്ഞു. അര്‍ണാബിനെതിരായ കേസ് സി.ബി.ഐക്ക് വിടണമെന്നും കുറ്റക്കാരനാണെങ്കില്‍ ജയിലിലടക്കാമെന്നും സാല്‍വെ വാദിച്ചു.
https://www.facebook.com/Malayalivartha
























