തേജസ്വി വളരെ നല്ല കുട്ടിയാണ് പക്ഷെ സംസ്ഥാനത്തെ നയിക്കാനുള്ള പ്രായമായിട്ടില്ല!; തേജസ്വി യാദവിനെ പുകഴ്ത്തി ബിജെപി നേതാവ് ഉമാ ഭാരതി

ബിഹാറില്‍ ശക്തമായ പോരാട്ടം നടത്തിയ ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ പുകഴ്ത്തി ബിജെപി നേതാവ് ഉമാ ഭാരതി. തേജസ്വി വളരെ നല്ല കുട്ടിയാണ്. എന്നാല്‍ സംസ്ഥാനത്തെ നയിക്കാനുള്ള പ്രായമായിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
തേജസ്വിക്ക് സംസ്ഥാനം ഭരിക്കാന്‍ കഴിയുമായിരുന്നില്ല. ബിഹാര്‍ അദ്ദേഹത്തില്‍നിന്നും കഷ്ടിച്ചു രക്ഷപെടുകയായിരുന്നു. ലാലു യാദവിന്റെ ഭരണം ബിഹാറിനെ ജംഗിള്‍ രാജിലേക്കാണ് കൊണ്ടുപോയത്. തേജസ്വിക്ക് നയിക്കാന്‍ കഴിവുണ്ട്. എന്നാല്‍ അദ്ദേഹം ഇനിയും വളരേണ്ടതുണ്ടെന്നും ഉമാ ഭാരതി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























