രാജ്യത്തെ ജനങ്ങളും പ്രധാനമന്ത്രിയും ജയശ്രീറാം മുഴക്കുന്നതില്‍ എന്താണ് പ്രശ്‌നം?; എതിർക്കേണ്ടത് ഇന്ത്യയുടെ ഐക്യത്തെ വെല്ലുവിളിക്കുന്ന തുക്ടെ തുക്ടെ സംഘത്തെയെന്ന് ജ്യോതിരാദിത്യ സിന്ധ്യ

രാജ്യത്തെ ജനങ്ങളും പ്രധാനമന്ത്രിയും ജയശ്രീറാം മുഴക്കുന്നതില്‍ എന്താണ് പ്രശ്നമെന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു. താന്‍ എപ്പോഴും ബിജെപിയിലെ ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ്. പദവികള്‍ മോഹിച്ചല്ല താന്‍ ബിജെപിയിലേക്ക് വന്നതെന്നും അദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ താന്‍ അധികാര കസേരക്കായി മോഹിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദേഹം ജയ് ശ്രീറാം മുഴക്കുന്നതില്‍ എന്താണ് കുഴപ്പം. തുക്ടെ തുക്ടെ സംഘം പോലെ ഇന്ത്യയുടെ ഐക്യത്തെ വെല്ലുവിളിക്കുന്നവരെ എതിര്‍ക്കണം. രാജ്യത്തെ അഖണ്ഡത തകര്‍ക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കണമെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
https://www.facebook.com/Malayalivartha
























