'ഉത്സവങ്ങളേക്കാള്‍ വലുത് ജീവന്റെ സംരക്ഷണമാണ്'; ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയത് ശരിവച്ച് സുപ്രീം കോടതി

ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയത് ശരിവച്ച് സുപ്രീം കോടതി. ഉത്സവങ്ങളേക്കാള്‍ വലുത് ജീവന്റെ സംരക്ഷണമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
പടക്കം പൊട്ടിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയ കോല്‍ക്കത്ത ഹൈക്കോടതി ഉത്തരവിനെതിരേ നല്കിയ ഹര്‍ജി പരമോന്നത കോടതി തള്ളി. ഉത്സവങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്നു ഞങ്ങള്‍ക്ക് അറിയാം. അതിലേറെ അപകടകരമാണ് ഇപ്പോഴത്തെ അവസ്ഥ. അങ്ങനെയുള്ളപ്പോള്‍ ജീവന്റെ സംരക്ഷണത്തില്‍ കവിഞ്ഞ് മറ്റൊന്നിനും പ്രാധാന്യം നല്‍കാനാവില്ല. ജീവിതം തന്നെ അപകടാവസ്ഥയില്‍ നില്ക്കുന്പോള് മറ്റുള്ള പ്രശ്നങ്ങളുമായി താതാത്മ്യം പ്രാപിക്കാന്‍ ജനങ്ങള്‍ തയാറാകണമെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























