നികുതി ഭീകരതയില്‍ നിന്നും രാജ്യം നികുതി സുതാര്യതയിലേക്കെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: നികുതി ഭീകരതയില്‍ നിന്നും രാജ്യം നികുതി സുതാര്യതയിലേക്ക് നീങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോഡി. നികുതിദായകന് ഇപ്പോള്‍ നികുതി റീഫണ്ടിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടതില്ലെന്ന് നരേന്ദ്ര മോഡി പറഞ്ഞു. ഒഡീഷ കട്ടക്കിലെ ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ (ഐ.ടി.ടി) ഓഫീസ് വിഡിയോ കോണ്‍ഫ്രന്‍സ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി അടക്കേണ്ടതില്ലെന്നത് താഴ്ന്ന വരുമാനമുള്ളവരെ വളരെയേറെ സഹായിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് നികുതിയുടെ കാര്യത്തിലും ചരിത്രപരമായ കുറവ് രേഖപ്പെടുത്തി.' പ്രധാനമന്ത്രി പറഞ്ഞു. നികുതി ദായകരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും തിരിച്ചറിയുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും നികുതി സമ്ബ്രദായത്തില്‍ വിശ്വാസ്യതയുണ്ടാക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























