ആത്മഹത്യാ പ്രേരണക്കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് അര്‍ണബ് ഗോസ്വാമി ജയില്‍ മോചിതനായി... ഏഴു ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് അര്‍ണബ് പുറത്തിറങ്ങുന്നത്

ആത്മഹത്യാ പ്രേരണക്കേസില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ജയില്‍ മോചിതനായി. രാത്രി 8.30 ഓടെ തലോജ ജയിലില്‍നിന്ന് ഇറങ്ങിയ അദ്ദേഹം ജയിലിന് പുറത്ത് കാത്തുനിന്ന ജനങ്ങളെ കൈവീശിക്കാണിച്ചുകൊണ്ടാണ് അവിടെനിന്ന് പോയത്. രാജ്യത്തെ ജനങ്ങളുടെ വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഏഴു ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് അര്‍ണബ് പുറത്തിറങ്ങുന്നത്.
നവംബര്‍ നാലിനാണ് മുംബൈയിലെ വസതിയില്‍നിന്ന് അര്‍ണബ് അറസ്റ്റിലായത്. ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വെയ് നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. ഇന്റീരിയര്‍ ഡിസൈനറുടെ ഭാര്യ നല്‍കിയ പരാതിയിലാണ് പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്. ബുധനാഴ്ചയാണ് സുപ്രീം കോടതി അദ്ദേഹം അടക്കം മൂന്നുപേര്‍ക്ക് കേസില്‍ ഇടക്കാല ജാമ്യം അനുവദിച്ചത്. മുംബൈ ഹൈക്കോടതി നേരത്തെ അര്‍ണബ് അടക്കമുള്ളവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിക്കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിയുടെ നടപടി ശരിയായിരുന്നില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, ഇന്ദിര ബാനര്‍ജി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha
























