10 മേഖലകള്‍ക്ക് ഉല്‍പാദന ബന്ധിത ആനുകൂല്യം നല്‍കാന്‍ 2 ലക്ഷം കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്ര മന്ത്രിസഭ

10 മേഖലകള്‍ക്ക് ഉല്‍പാദന ബന്ധിത ആനുകൂല്യം നല്‍കാന്‍ 2 ലക്ഷം കോടി രൂപയുടെ പദ്ധതി. ഇതിന് കേന്ദ്ര മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. ചൈനയ്ക്കു ബദലായി ഉല്‍പാദന മേഖലയെ ശക്തിപ്പെടുത്താനും കൂടുതല്‍ മുതല്‍മുടക്ക് ആകര്‍ഷിക്കാനുമാണു ശ്രമം. ഓട്ടമൊബീല്‍, ഭക്ഷ്യോല്‍പന്നങ്ങള്‍, ഔഷധങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള 10 മേഖലകളെയാണ് ലക്ഷ്യമിടുന്നത്.
5 വര്‍ഷത്തേക്കാണ് മുമ്പ് പ്രഖ്യാപിച്ചിരുന്ന 51,311 കോടി ഉള്‍പ്പെടെ 2 ലക്ഷം കോടി വകയിരുത്തുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കോവിഡ് കാരണം പ്രതിസന്ധിയിലായതും പുതുതായി തുടങ്ങുന്നതുമായ സംരംഭങ്ങള്‍ക്കും ആനുകൂല്യം ലഭിക്കും. ഉല്‍പാദനത്തിന് ആനുപാതികമായാണ് സഹായം.
മൊബൈല്‍ ഫോണ്‍, ഇലക്ട്രോണിക് ഘടകങ്ങള്‍ 40,951 കോടി, മരുന്നു ഘടകങ്ങള്‍ 6,940, മെഡിക്കല്‍, ഉപകരണങ്ങള്‍ 3,420 കോടി എന്നിങ്ങനെ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അഡ്വാന്‍സ് കെമിസ്ട്രി സെല്‍ ബാറ്ററി- 18,100 കോടി, ഇലക്ട്രോണിക്, ടെക്‌നോളജി ഉല്‍പന്നങ്ങള്‍- 5,000 കോടി, ഓട്ടമൊബീല്‍, ഓട്ടോ പാര്‍ട്‌സ്- 57,042 കോടി, ഔഷധങ്ങള്‍- 15,000 കോടി, ടെലികോം, െനറ്റ്വര്‍ക്കിങ് ഉല്‍പന്നങ്ങള്‍ - 12,195 കോടി, തുണി- 10,683 കോടി, ഭക്ഷ്യോല്‍പന്നങ്ങള്‍- 10,900 കോടി, ഉയര്‍ന്ന ശേഷിയുള്ള സോളര്‍ പിവി മൊഡ്യൂളുകള്‍- 4,500 കോടി, എസി, എല്‍ഇഡി - 6,238 കോടി, മൂല്യവര്‍ധിത (സ്‌പെഷ്യല്‍റ്റി) സ്റ്റീല്‍ - 6,322 കോടി എന്നിങ്ങനെയാണു വകയിരുത്തല്‍.
https://www.facebook.com/Malayalivartha
























