ബാങ്ക് ജീവനക്കാര്‍ക്ക് 15% ശമ്പളവര്‍ധന നല്‍കുന്ന 5 വര്‍ഷത്തെ കരാറില്‍ ബാങ്കിങ് മേഖലയിലെ 4 യൂണിയനുകളുടെ സംയുക്ത സമിതി ഒപ്പുവച്ചു; 2017 മുതല്‍ പ്രാബല്യം

ബാങ്കിങ് മേഖലയിലെ 4 യൂണിയനുകളുടെ സംയുക്ത സമിതിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും (ഐബിഎ) തമ്മില്‍ ബാങ്ക് ജീവനക്കാര്‍ക്ക് 15% ശമ്പളവര്‍ധന നല്‍കുന്ന 5 വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചു. 2017 മുതലുള്ള കുടിശിക പണമായി അക്കൗണ്ടിലേക്കു കൈമാറും. 2017 നവംബര്‍ മുതല്‍ 2022 ഒക്ടോബര്‍ വരെയാണ് പുതിയ കരാറിനു പ്രാബല്യം.
35 ബാങ്കുകളിലെ 8 ലക്ഷത്തോളം ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ശമ്പളം ലഭിക്കും. പുതിയ ശമ്പളം നല്‍കാന്‍ 7900 കോടി രൂപയുടെ അധികച്ചെലവ് കണക്കാക്കുന്നു. ഫാമിലിെപന്‍ഷനിലെ സ്ലാബ് ഘടന ഒഴിവാക്കി, അത് എല്ലാവര്‍ക്കും 30 ശതമാനമാക്കി.
പെന്‍ഷന്‍ പുനഃക്രമീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകാമെന്നു മാനേജ്‌മെന്റുകള്‍ സമ്മതിച്ചതായി കരാറില്‍ ഒപ്പുവച്ച ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ ദേശീയ ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ അറിയിച്ചു. ബാങ്കിങ് രംഗത്തെ മത്സരം കണക്കിലെടുത്ത് കാര്യക്ഷമത വര്‍ധിപ്പിക്കാനായി ജോലിയിലെ മികവിനനുസരിച്ച് ശമ്പളം തീരുമാനിക്കുന്ന രീതി ആദ്യമായി നടപ്പാക്കുമെന്ന് ഐബിഎ ചീഫ് എക്‌സിക്യൂട്ടീവ് സുനില്‍ മേത്ത പറഞ്ഞു.
കേന്ദ്രത്തിന്റെ പുതിയ സാമ്പത്തിക നയം അടിച്ചേല്‍പിക്കുന്ന ശമ്പള പരിഷ്‌കരണ കരാറില്‍ ഒപ്പുവച്ചിട്ടില്ലെന്നും കരാര്‍ ഭാവിയില്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) അറിയിച്ചു.
https://www.facebook.com/Malayalivartha
























