കേന്ദ്രത്തിന് നിയന്ത്രിക്കാനാകും വിധം ഒടിടി പ്ലാറ്റ്‌ഫോമുകളും പോര്‍ട്ടലുകളും വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴിലാക്കി

ഒടിടി പ്ലാറ്റ്‌ഫോമുകളുടേയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളുടേയും ഉള്ളടക്കം നിയന്ത്രിക്കാനും നിരീക്ഷണമേര്‍പ്പെടുത്താനും കേന്ദ്രത്തിന് കഴിയുന്ന വിധത്തില്‍ നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളേയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളേയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനു കീഴിലാക്കി.
നിയന്ത്രണങ്ങള്‍ ഏതു വിധത്തില്‍ നടപ്പാക്കുമെന്ന് വ്യക്തമല്ലെങ്കിലും, ഫെയ്‌സ്ബുക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വാര്‍ത്തകളും സിനിമ, ഓഡിയോ-വിഷ്വല്‍ പരിപാടികളും ഇനി നിരീക്ഷണത്തിലാകും.
ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഒടിടി കമ്പനികള്‍ക്ക് സ്വയം നിയന്ത്രണത്തിനുള്ള നിര്‍ദേശങ്ങള്‍ സെപ്റ്റംബറില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ തള്ളിയിരുന്നു.
സുപ്രീം കോടതിയില്‍ , ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ സ്വതന്ത്ര സംവിധാനം വേണമെന്നാവശ്യപ്പെട്ടു ഹര്‍ജി നിലവിലുണ്ട്. ഇതില്‍ കോടതി കേന്ദ്രത്തിന്റെ മറുപടി തേടിയതിനു പിന്നാലെയാണു രാഷ്ട്രപതി പുതിയ വിജ്ഞാപനമിറക്കിയത്.
വ്യാജ വാര്‍ത്ത, വിദ്വേഷ- സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ തുടങ്ങിയവ തടയുകയാണ് ലക്ഷ്യമെന്നാണു വിജ്ഞാപനത്തില്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























