Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

നാലാം തവണയും ബീഹാറില്‍ നിതീഷ് അധികാരം പിടിക്കുമ്പോള്‍ ... എന്‍ഡി എ മാറ്റിമറിച്ച വോട്ട് സമവാക്യങ്ങള്‍ ഇങ്ങനെ...

12 NOVEMBER 2020 10:44 AM IST
മലയാളി വാര്‍ത്ത

ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ മുഴുവന്‍ ഫലവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടപ്പോള്‍ ആര്‍.ജെ.ഡി നേതൃത്വം കൊടുത്ത എന്‍ .ഡി.എ സഖ്യം 125 സീറ്റുകള്‍ പിടിച്ചടക്കി. ഇത് നാലാം തവണയാണ് ബിഹാറില്‍ നിധീഷും സംഘവും ഭരണത്തുടര്‍ച്ച നേടുന്നത്.248 അംഗ ബീഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനായി കടുത്ത പോരാട്ടമായിരുന്നു എന്‍.ഡി.ആയും മഹാസഖ്യവും തമ്മില്‍ നടന്നത്.

ബി.ജെ.പിയെ ചാരി നിധീഷിന്റെ ജെ.ഡി.യു യും ജെ.ഡി.യു യിനെ തിരിച്ചു ചാരി ബി.ജെ.പിയും ഇലക്ഷന്‍ പ്രചാരത്തില്‍ ഭരണ വിരുദ്ധ വികാരം കുറയ്ക്കാന്‍ ശ്രമം നടത്തിയിരുന്നു,ആ ശ്രമം വിജയിച്ചു എന്നുതന്നെയാണ് തിരഞ്ഞെടുപ്പ് ഫലം തരുന്ന ചിത്രവും.മോഡിയുടെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പ് മഹാ റാലികള്‍ ബി.ജെ.പിക്ക് കരുത്തേകി എന്ന് വ്യക്തമാക്കുന്നതാണ്.എന്‍ ഡി എ സഖ്യത്തില്‍ വിള്ളലുവീഴാതിരിക്കാനാണ് നിതീഷിനെ നേരത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് .അത് പൊതുവില്‍ എന്‍ ഡി എ സഖ്യത്തിന് തെരെഞ്ഞെടുപ്പില്‍ ഗുണമാകുന്ന കാഴ്ചയാണ് ബിഹാറില്‍ കാണാന്‍ കഴിഞ്ഞത് .

മഹാ സഖ്യത്തിന് നേതൃത്വം കൊടുത്ത ആര്‍.ജെ.ഡി യിലെ യുവ നേതാവ് തേജസ്വീനി യാദവ് 75 സീറ്റ് നേടി രാഷ്ട്രീയ സ്വാധീനം ബിഹാറില്‍ കാണിച്ചപ്പോള്‍ സഖ്യത്തിലെ മുഖ്യ കക്ഷിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് വീണ്ടും കണ്ടത്. കേവലം 19 സീറ്റുകളില്‍ ബിഹാറില്‍ കോണ്‍ഗ്രസിന് ഒതുങ്ങേണ്ടി വരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. പലയിടത്തും കോണ്‍ഗ്രസിന് വിനയായത് ബീഹാറിന്റെ ജാതിസമവാക്യങ്ങളാണ്, കൂടെ ക്വാസി യുടെ എ.ഐ.എം.ഇ.ഐ.എം ഉണ്ടാക്കിയ വോട്ടുകളുടെ ധ്രുവീകരണവും ചെറുതല്ല.ഫലത്തി ക്വാസി യെയും എന്‍.ഡി.എ യെയും സഹായിക്കുന്ന നിലവിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയുണ്ടായി .

വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ എന്‍.ഡി.എ.യും മഹാസഖ്യവും തമ്മില്‍ ഇഞ്ചോടിഞ്ചു പോരാട്ടമായിരുന്നു നടന്നത്. മിക്ക സീറ്റുകളിലും 1000 ല്‍ താഴെ മാത്രമായിരുന്നു ലീഡ് നില ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അന്തിമ ഫലം മിക്കയിടത്തും പ്രവചനാതീതമായിരുന്നു .കൂടാതെ മിക്ക ഇടതും ക്രമക്കേട് ഉണ്ടെന്ന് ആര്‍.ജെ.ഡി യും കോണ്‍ഗ്രസ്സും ആരോപണവുമായി രംഗത്തെത്തുകയുണ്ടായി. അതുകൊണ്ട് തന്നെ വോട്ടെണ്ണല്‍ ദിനത്തില്‍ രാത്രി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ കാണുകയും, ആര്‍.ജെ.ഡി യും കോണ്‍ഗ്രസ്സും ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. അന്തിമ ഫലം വരുന്നതിന് മുന്‍പേ സ്വാതന്ത്രരുടെയും മറ്റു ചെറിയ പാര്‍ട്ടിയുടെയും പിന്തുണ ബി.ജെ.പി കേന്ദ്ര നേതൃത്വം ഉറപ്പുവരുത്തിയിരുന്നു. എന്നാല്‍ രാത്രി വൈകിയും നടന്ന വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍.ഡി.എ കേവല ഭുരിപക്ഷത്തിലേക്ക് നടന്നടുത്തിരുന്നു. മഹാ സഖ്യത്തിന്റെ തണലില്‍ ബിഹാറില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ 16 സീറ്റുകള്‍ നേടിയത് ദേശിയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന്റെ പ്രാധാന്യം വര്ധിപ്പിക്കുന്നതാക്കി. മറുവശത് കോണ്‍ഗ്രസ് പരാജയത്തിന്റെ ആഴം അളക്കാന്‍ പോലും ബുദ്ധിമുട്ടി നില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍ കാണാന്‍ കഴിയുന്നത്. രാഹുല്‍ ഗാന്ധിയെ വോട്ടെണ്ണല്‍ അവസരത്തില്‍ എവിടെയും കാണാന്‍ കഴിഞ്ഞിരുന്നില്ല.അദ്ദേഹം പതിവുപോലെ ഒളിവിലായിരുന്നു എന്ന് വരെ ദേശിയ തലത്തില്‍ സംസാരങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.ഇനി എത്ര തോല്‍വികള്‍ പറ്റി പഠിച്ചാല്‍ ആയിരിക്കും കോണ്‍ഗ്രസിന് വിജയിക്കാന്‍ ആവുക എന്നത് ഇപ്പോഴും വ്യക്തമല്ല .

ചിരാഗ് പാസ്വാന്‍ നേതൃത്വം നല്‍കിയ എല്‍.ജെ.പി ക്ക് വെറും ഒരു സീറ്റാണ് ബിഹാറില്‍ നേടാന്‍ കഴിഞ്ഞത്. എല്‍.ജെ.പി എന്നത് ജെ.ഡി.യു വിനെ വിരിഞ്ഞു കെട്ടാനുള്ള ബി.ജെ.പി യുടെ ചങ്ങലയാണെന്ന് നിരീക്ഷകര്‍ പറഞ്ഞത് ശെരി വയ്ക്കുന്ന അന്തിമഫലമാണ് പുറത്തു വന്നത്.എല്‍ .ജെ.പി യുടെ പരാജയം ബി.ജെ.പി യുടെ വിജയം എന്നുമാത്രമല്ല ജെ.ഡി.യു വിന്റെ പരാജയം കൂടിയാണ് എന്ന് അര്‍ഥം വയ്ക്കുന്ന രാഷ്ട്രീയ തന്ത്രമാണ് ബീഹാറിന്റെ മണ്ണ് ഈ തിരഞ്ഞെടുപ്പില്‍ സാക്ഷ്യംവഹിച്ചത് .

L
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (1 hour ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (1 hour ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (1 hour ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (1 hour ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (2 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (2 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (2 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (2 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (2 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (2 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (2 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (2 hours ago)

Malayali Vartha Recommends