ലോകജനതയുടെ ആരോഗ്യ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പരമ്പരാഗത ഔഷധങ്ങളുടെ വിശാലമായ സാധ്യത തിരഞ്ഞ് ലോകാരോഗ്യ സംഘടന

കൊറോണ വൈറസിന്റെ ഭീതി ഇപ്പോഴും ലോകത്തിൽ നിന്നും മാറിയിട്ടില്ല. ലോകം മുഴുവൻ വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് .ഈ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനാ മേധാവി ടെദ്രോസ് അഥനോം ഗബ്രിയേസിസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയ വിനിമയം നടത്തിയിരിക്കുകയാണ് . ടെലഫോണിലൂടെയാണ് ഇരുവരും ആശയവിനിമയം നടത്തിയത്. കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ പോരാടാൻ ലോകാരോഗ്യ സംഘടനയ്ക്ക് ഇന്ത്യ പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകുകയും ചെയ്തുവെന്നത് ശ്രദ്ധേയമാണ്. . ലോകം കൊറോണയെ പ്രതിരോധിക്കാൻ ഒന്നിച്ച് പോരാടുമെന്നും മോദി വ്യക്തമാക്കുകയും ചെയ്തു. ലോകജനതയുടെ ആരോഗ്യ സംരക്ഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പരമ്പരാഗത ഔഷധങ്ങളുടെ വിശാലമായ സാധ്യതയെ കുറിച്ചും ഇരുവരും സംസാരിക്കുകയുണ്ടായി . കൊറോണയ്‌ക്കെതിരെ ഒന്നിച്ച് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ലോകാരോഗ്യ സംഘടനാ മേധാവിയും വ്യക്തമാക്കി കഴിഞ്ഞു.
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ ആഗോള തലത്തിൽ ഒന്നിപ്പിച്ചതിൽ ലോകാരോഗ്യ സംഘടനയുടെ പങ്ക് വളരെ വലുതാണ് എന്ന കാര്യം ഓർമ്മിപ്പിച്ചു . വികസ്വര രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ ലോകാരോഗ്യ സംഘടന നൽകുന്ന പിന്തുണയെ പ്രധാനമന്ത്രി അഭിനന്ദിക്കുച്ചു . ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത വൈദ്യശാസ്ത്ര രീതികളും ആധുനിക വൈദ്യശാസ്ത്രവുമായി സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ലോകാരോഗ്യ സംഘടനയ്ക്ക് ചർച്ചകൾ ക്രിയാത്മകമായിരുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























