ഈ കോവിഡ് സമയത്ത് പ്രിയപ്പെട്ടവരെ തിരക്കുള്ള സ്ഥലങ്ങളില്‍ വിടാന്‍ എനിക്ക് താത്പര്യമില്ല; പിന്നെങ്ങനെയാണ് ആരാധകരെ തിയേറ്ററിലേക്ക് വിളിക്കുന്നത് ; സൂര്യയുടെ പ്രതികരണം

നടന്‍ സൂര്യയുടെ പുതിയ ചിത്രം സൂരറൈ പോട്ര് ഇന്ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തിരിക്കുകയാണ് . മികച്ച പ്രതികരണം ലഭിക്കുകയാണ് ചിത്രത്തിന്. എന്നാൽ ഒ.ടി.ടി റിലീസിനെ പറ്റി അദ്ദേഹം പ്രതിക്കരിച്ചു . 'ഈ കോവിഡ് സമയത്ത് പ്രിയപ്പെട്ടവരെ തിരക്കുള്ള സ്ഥലങ്ങളില്‍ വിടാന്‍ എനിക്ക് താത്പര്യമില്ല. പിന്നെങ്ങനെയാണ് ആരാധകരെ തിയേറ്ററിലേക്ക് വിളിക്കുക..' എന്ന് സൂര്യ ചോദിച്ചു .
ഒ.ടി.ടി മാത്രമായിരുന്നു പിന്നെയുള്ള ഏകപോംവഴി . 'കോടികള്‍ ആസ്തിയുള്ള കോര്‍പ്പറേറ്റല്ല ഞാന്‍. സംവിധായരെയും നടന്‍മാരെയും സഹായിക്കേണ്ട കടമ ഉണ്ട്. എന്റെ സിനിമകളില്‍ ഉള്ളവരുടെ കുടുംബങ്ങളെ പറ്റി ആലോചിച്ചപ്പോള്‍ ഒടി.ടി മാത്രമായിരുന്നു പോവഴിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു . കോവിഡിന് ശേഷം തീയറ്ററുകൾ അടഞ്ഞ് കിടക്കുകയാണ്.
https://www.facebook.com/Malayalivartha
























