രാജ്യത്തിന് അഭിമാനമായി നാവിക സേനയുടെ അഞ്ചാം സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐ എന്‍ എസ് വാഗീര്‍; രാജ്യത്തിന് സമര്‍പ്പിച്ച് കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്ക്

രാജ്യത്തിന് അഭിമാനമായി നാവിക സേനയുടെ അഞ്ചാം സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐ എന്‍ എസ് വാഗീര്‍. ഇത് രാജ്യത്തിന് സമര്‍പ്പിച്ച് കഴിഞ്ഞിരിക്കുയാണ്. . മസഗോണ്‍ ഷിപ്പ്‌യാര്‍ഡില്‍ നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു ഇത് നടന്നത്. കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായിക്കാണ് അന്തര്‍വാഹിനി രാജ്യത്തിന് സമര്‍പ്പിച്ചത്. തദ്ദേശീയമായി നിര്‍മ്മിച്ച അന്തര്‍വാഹിനിയാണ് ഐ എന്‍ എസ് വാഗീര്‍.അന്തര്‍വാഹിനികളില്‍ ഒന്നാമത്തേതാണ് ഐ എന്‍ എസ് കാല്‍വരി.
ഇന്ത്യന്‍ നാവിക സേനയുടെ പ്രൊജക്‌ട് 75 ന്റെ ഭാഗമായാണ് വാഗിര്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് . സ്‌കോര്‍പീന്‍ വിഭാഗത്തില്‍പ്പെട്ട അഞ്ചാം തലമുറ അന്തര്‍വാഹിനിയാണ് വാഗിര്‍. ഫ്രഞ്ച്. നാവിക സേനയും, ഊര്‍ജ്ജ കമ്ബനിയായ ഡിസിഎന്‍എസും സംയുക്തമായാണ് വാഗീര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവില്‍ രണ്ട് കാല്‍വരി ക്ലാസ് അന്തര്‍വാഹിനിയാണ് നാവിക സേനയ്ക്കുള്ളത്. കാല്‍വരി ക്ലാസ് വിഭാഗത്തിലെ ആറാമത്തെ അന്തര്‍വാഹിനിയായ വാഗ്ഷീറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത് .
https://www.facebook.com/Malayalivartha
























