രാസവള സബ്സിഡിക്കായി 65000 കോടി ; 15000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും; കേന്ദ്രം മൂന്നാംഘട്ട സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ചു

കേന്ദ്രം മൂന്നാംഘട്ട സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ച് കഴിഞ്ഞു . കൊറോണ വൈറസ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് പാക്കേജിൽ . തൊഴില്‍ അത്മനിര്‍ഭര്‍ ഭാരത് റോസ്‍ഗര്‍ യോജന എന്നാണ് പദ്ധതിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. 15000 രൂപയില്‍ താഴെ ശമ്പളമുള്ള പുതിയ ജീവനക്കാരുടെ പിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കുകയും ചെയ്യും .
പതിനായിരത്തില്‍ അധികം പേരുള്ള കമ്ബനികളില്‍ ജീവനക്കാരുടെ വിഹിതം മാത്രം കൊടുക്കുകയുള്ളൂ . നഷ്ടത്തിലായ സംരഭങ്ങള്‍ക്ക് അധിക വായ്‍പ ഗ്യാരണ്ടി പദ്ധതി പ്രഖ്യാപിച്ച് കഴിഞ്ഞു . ഒരുവര്‍ഷം മൊററ്റോറിയവും നാലുവര്‍ഷത്തെ തിരിച്ചടവ് കാലാവധിയും നല്‍കുകയും ചെയ്യും . സര്‍ക്കാര്‍ കരാറുകാര്‍ കെട്ടിവയ്‍ക്കേണ്ട തുക മൂന്ന് ശതമാനമായി കുറച്ചിരിക്കുന്നു.നിലവില്‍ 5 മുതല്‍ 10 ശതമാനം ആയിരുന്നു. വീടുകള്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ ആദായനികുതി ഇളവും പ്രഖ്യാപിക്കുകയുണ്ടായി . സര്‍ക്കിള്‍ റേറ്റിനും യഥാര്‍ത്ഥ വിലയ്ക്കും ഇടയില്‍ അവകാശപ്പെടാവുന്ന വ്യത്യാസം 10 നിന്ന് 20 ശതമാനമാക്കി മാറ്റി . രാസവള സബ്സിഡിക്കായി 65000 കോടി പ്രഖ്യാപിച്ചിരിക്കുകയാണ് .
https://www.facebook.com/Malayalivartha
























